Connect with us

Malappuram

എസ് എസ് എഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോണ്‍ഫറന്‍സ് 22ന്

Published

|

Last Updated

മലപ്പുറം: പഠനം തന്നെയാണ് സമരം എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് ജില്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോണ്‍ഫറന്‍സ് ഈമാസം 22ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നടക്കും.
അറിവും ചിന്തയും വികസിപ്പിച്ച് ചുറ്റുപാടുകളില്‍ ഉയര്‍ന്നുവരുന്ന അധര്‍മങ്ങളോട് പൊരുതുവാന്‍ കഴിയണം. പഠിപ്പു മുടക്കി പരാക്രമങ്ങള്‍ സൃഷ്ടിക്കുന്ന ക്യമ്പസുകളില്‍ പഠനത്തെ സമരായുധമാക്കി മാറ്റാനാവണം. ഇമാം ഗസ്സാലി വെന്യൂവില്‍ നടക്കുന്ന സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നായി നൂറ്കണക്കിന്ന് വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യാമ്പസുകളില്‍ വിവിധ വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള ക്യാമ്പസ് ടോക്ക് നടന്നു വരുന്നു. കൊണ്ടോട്ടിയില്‍ ജില്ലാ തല ഉദ്ഘാടനം സി കെ എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു. പി റംശാദ് (കെ എസ് യു), എന്‍ എ കരീം (എം എസ് എഫ്), എ പി മുസ്തഫ, ബശീര്‍ സഖാഫി, നൗഷാദ് വാഴയൂര്‍ സംബന്ധിച്ചു.