Connect with us

Malappuram

പ്രബോധനം സര്‍ഗാത്മകമാകണം: ഖലീല്‍ തങ്ങള്‍

Published

|

Last Updated

കോട്ടക്കല്‍: പ്രബോധന പ്രവര്‍ത്തനങ്ങള്‍ കലോചിതവും സര്‍ഗാത്മകവുമാക്കണമെന്ന് എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി.
മഹല്ല് ശാക്തീകരണത്തിന്റെ ഭാഗമായി ജില്ലാ സുന്നി മാനേജ്‌മെന്റെ അസോസിയേഷന്‍ (എസ് എം എ) എടരിക്കോട് പാറയില്‍ ടവറില്‍ സംഘടിച്ച ഖതീബ് കോണ്‍ഫറന്‍സ് രണ്ടാംഘട്ട പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ ആവശ്യങ്ങളില്‍ ഇടപെടുന്നവാരാകണം മഹല്ല് ഖതീബുമാര്‍. സമയകാല ബോധങ്ങളെ അവഗണിച്ച് നടത്തുന്ന ഒരു പ്രബോധവും ഫലവത്താവില്ല. പ്രവാചക ശൈലി തന്നെയാണ് ഇക്കാര്യത്തില്‍ ഖതീബുമാര്‍ ഉള്‍ക്കൊള്ളേണ്ടത്.
ഹൃദയങ്ങളെ കൂട്ടിപ്പിരിക്കുന്നതിന് പകരം പിണക്കുന്ന ശൈലി സമൂഹത്തിന്റെ അകല്‍ച്ചക്കിടയാക്കും. സമൂഹത്തിന്റെ ആവശ്യങ്ങളാണ് പ്രബോധകന്‍ കാണേണ്ടത്. പ്രബോധകര്‍ ഒട്ടേറെയുണ്ടെങ്കിലും സര്‍ഗാത്മ ശൈലിയും കാലോചിത മാറ്റവും ഉള്‍ക്കൊള്ളാത്തത് കൊണ്ട് വിജയം വരിക്കാനാവുന്നില്ലെന്നും കാലത്തെ പഠിച്ച് സമൂഹത്തിലേക്കിറങ്ങാന്‍ ഖതീബുമാര്‍ തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജില്ലയിലെ മഹല്ല് ഖതീബുമാര്‍ക്ക് എസ് എം എ നടത്തിവന്ന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍, കെ പി എച്ച് തങ്ങള്‍, സയ്യിദ് ജഅ്ഫര്‍ തുറാബ് പാണക്കാട്, അലിബാഖവി ആറ്റുപുറം, ഖാസിം കോയ പൊന്നാനി, അബ്ദു ഹാജി വേങ്ങര, ലത്തീഫ് മുസ്‌ലിയാര്‍, പ്രൊഫ. കെ എം എ റഹീം, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു.