Connect with us

Kozhikode

25ന് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ

Published

|

Last Updated

വടകര: ധന്വന്തരി നിധി സ്വകാര്യ ട്രസ്റ്റിന്റേതാക്കി മാറ്റിയതിനെതിരെ ധന്വന്തരി നിധി സംരക്ഷണ സമിതി ഈ മാസം 25ന് ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വടകര നഗര പരിധിയിലെയും എട്ട് പഞ്ചായത്ത് പരിധിയിലെയും ജനപ്രതിനിധികള്‍ പങ്കെടുക്കും. ധര്‍ണയുടെ ഭാഗമായി നാളെ നടക്കുന്ന വാഹന പ്രചാരണ ജാഥ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം പാറക്കല്‍ അബ്ദുല്ലയും വൈകീട്ട് വടകര കോട്ടപ്പറമ്പില്‍ സമാപന സമ്മേളനം സോഷ്യലിസ്റ്റ് ജനത ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനും ഉദ്ഘാടനം ചെയ്യും. സി പി എം നേതാവായ സി ഭാസ്‌കരന്‍ ഫൗണ്ടര്‍ ആയി ട്രസ്റ്റ് രൂപവത്കരിക്കാന്‍ വടകര നഗരസഭയോ ആശുപത്രി മാനേജ്‌മെന്റോ തീരുമാനിച്ചിട്ടില്ലെന്നും ഇങ്ങനെയൊരു തീരുമാനം സി പി എം കൈക്കൊണ്ടിട്ടുണ്ടെങ്കില്‍ ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം വിശദീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ സംരക്ഷണ സമിതി ഭാരവാഹികളായ കോട്ടയില്‍ രാധാകൃഷ്ണന്‍, ഒ കെ കുഞ്ഞബ്ദുല്ല, ഏ ടി ശ്രീധരന്‍, എം പി അബ്ദുല്ല ഹാജി, കടത്തനാട് ബാലകൃഷ്ണന്‍, കുളങ്ങര ചന്ദ്രന്‍ പങ്കെടുത്തു.

Latest