Connect with us

Kerala

കെ എസ് ആര്‍ ടി സി പണിമുടക്ക് പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ സി ഐ ടി യു ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കാനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മാനേജ്‌മെന്റ് ഉറപ്പു നല്‍കി. ഇതേത്തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.

തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇടത് സംഘടനയായ സി ഐ ടി യു സമരം പ്രഖ്യാപിച്ചത്. തൊഴില്‍ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരത്തെ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെന്നായിരുന്നു സി ഐ ടി യുവിന്റെ പ്രധാന ആക്ഷേപം.

 

 

Latest