Connect with us

Kerala

മുട്ടയുത്പാദനത്തിലെ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുള്ള പദ്ധതി വ്യാപിപ്പിക്കുന്നു

Published

|

Last Updated

കണ്ണൂര്‍: കേരള വെറ്ററിനറി സര്‍വകലാശാല മുട്ടയുത്പാദനത്തിലെ സ്വയം പര്യാപ്തതയ്ക്കായി രൂപം നല്‍കിയിട്ടുള്ള ഐശ്വര്യ പദ്ധതി നഗരങ്ങളില്‍ വ്യാപിപ്പിക്കുന്നൂ. സര്‍വകലാശാല വികസിപ്പിച്ചെടുത്ത അതുല്യ (ഐ എല്‍ എം ) എന്ന അത്യുത്പാദന ശേഷിയുള്ള വൈറ്റ് ലഗോണ്‍ സങ്കരയിനം കോഴികളെയാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. ഘട്ടം ഘട്ടമായി കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രാമനഗര ഭേദമെന്യേ അതുല്യ കോഴികളെ വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയൂടെ ലക്ഷ്യമിടുന്നത.് ആദ്യമായാണ് വ്യാവസായിക ഉത്പാദനം ലക്ഷ്യമിട്ട് ഉരുത്തിരിച്ചിട്ടുള്ള കോഴികളെ കേരളത്തിലെ കര്‍ഷകര്‍ക്ക് ഇത്തരമൊരു പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഗുണനിലവാരമുള്ള സമീകൃത തീറ്റ നല്‍കി കോഴികളെ വളര്‍ത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കേരളത്തില്‍ പ്രചാരത്തിലുള്ള അടുക്കള മുറ്റത്തെ കോഴിവളര്‍ത്തലിനെ അപേക്ഷിച്ച് ചെലവേറുമെങ്കിലും ഉയര്‍ന്ന ഉതപാദനവും പുത്തന്‍ സാങ്കേതിക വിദ്യ മൂലമുള്ള ജോലി ലഘൂകരണം കൊണ്ട് ഏതു വിഭാഗം ജനങ്ങള്‍ക്കും സ്വീകാര്യമാകുന്ന രീതിയിലാണ് ഇത് നടപ്പിലാക്കിയത്.പദ്ധതിയില്‍ അംഗമായവര്‍ക്ക് അഞ്ച് അതുല്യ കോഴികളെയും ഒരു ഗാര്‍ഹിക കൂടും സര്‍വ്വകലാശാല നല്‍കുന്നുണ്ട്.
ഗുണനിലവാരമുള്ള കോഴിത്തീറ്റ നല്‍കി വളര്‍ത്തുകയാണെങ്കില്‍ പ്രതിവര്‍ഷം 1500 മുട്ടകളെങ്കിലും ഒരു വീട്ടില്‍ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ തൃശ്ശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കിയത്. തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് കോഴി വളര്‍ത്തലില്‍ പരിശീലനവും മാര്‍ഗ നിര്‍ദ്ദേശവും നല്‍കുന്നുണ്ട്.
മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്ത് , നഗരസഭ മൃഗാശുപത്രികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി കര്‍ഷകര്‍ക്ക് പ്രാദേശികമായി സാങ്കേതിക സഹായം നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നുണ്ട ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സഹകരണത്തോടെ മുട്ട വിപണന ശൃംഖലയും അതുല്യ നേഴ്‌സറികളും സ്ഥാപിക്കുന്നതിനുള്ള അനുബന്ധ നടപടികളും പദ്ധതിയുടെ ഭാഗമായി കൈക്കൊണ്ടിട്ടുണ്ട ്. പദ്ധതിക്കായി ഒരാള്‍ക്ക 3700 രൂപയാണ് ചെലവാക്കേണ്ടി വരിക. ഐശ്വര്യ പദ്ധതിയില്‍ ഇപ്പോള്‍ 1300 ഉപ്‌ഭോക്താക്കളാണ് സംസ്ഥാനത്തൂള്ളത്.
കോഴിമുട്ടയുടേയും ഇറച്ചിയുടേയും ഉപഭോഗത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുന്‍പന്തിയിലാണ്. 90% വും മാംസാഹാരപ്രിയരായ കേരളീയരുടെ ഉയര്‍ന്ന സാക്ഷരതയും ആരോഗ്യബോധവും ഇതിനു ബലമേകുന്നു. വന്‍തോതില്‍ വ്യാവസായികോത്പാദനം നടത്തുന്ന തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളുടെ ഏറ്റവും ശക്തമായ വിപണി കേരളമാണ് എന്നതു തന്നെ ഇതിനുള്ള പ്രത്യക്ഷ തെളിവ്. പ്രതി ദിനം 80 ലക്ഷത്തോളം കോഴിമുട്ടയും 120 ടണ്‍ കോഴിയിറച്ചിയും അംഗീകൃത ചെക്‌പോസ്റ്റുകളിലൂടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നമ്മുടെ സംസ്ഥാനത്തേക്കെത്തുന്നു. ഇത് നമ്മുടെ ഉപഭോഗത്തിന്റെ മുക്കാല്‍ പങ്കോളം വരും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍വകലാശാല നടത്തിയ തുടര്‍ പഠന ഗവേഷണങ്ങളിലൂടെ കോഴികള്‍ക്ക് ഫാമില്‍ ലഭിക്കുന്ന ഉത്പാദനം വീട്ടുമുറ്റങ്ങളില്‍ ഗണ്യമായി കുറയുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. തുറന്നു വിട്ട് വളര്‍ത്തുന്ന രീതിയില്‍ നായ്ക്കളും കീരികളുമടങ്ങുന്ന ഇരപിടിത്തക്കാര്‍ മൂലം കര്‍ഷകര്‍ക്ക് കനത്ത നഷ്ടം സംഭവിക്കുന്നതായും കണ്ടെത്തിയിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ട് വീടുകളിലും സംസ്ഥാനത്തിനും മുട്ടയുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാനാകുമെന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് കേരള വെറ്ററിനറി സര്‍വ്വകലാശാല “ഐശ്വര്യ പദ്ധതി”ക്ക് രൂപം നല്‍കിയത്.

Latest