Connect with us

Palakkad

അനങ്ങനടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

Published

|

Last Updated

ഒറ്റപ്പാലം: അനങ്ങനടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിലെ ഒ സൈതലവി രാജിവെച്ചു. പ്രസിഡന്റ് എം ദേവയാനിയുടെ സി പി എം അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സൈതലവി പറഞ്ഞു.
മുസ് ലീം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒ സൈതലവി തല്‍സ്ഥാനം രാജിവെച്ചത്. നിരവധി തവണ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസും മുസ് ലീം ലീഗും ദേവയാനിയോടെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും തയാറായിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ലീഗ് ഇതിന് അന്ത്യശാസനം നല്‍കിയിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്ക് പ്രസിഡന്റ് വഴങ്ങാതെ വന്നതോടെയാണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍തീരുമാനിച്ചതെന്ന് പറയുന്നു. 15 അംഗ ഭരണസമിതിയില്‍ യു ഡി എഫ് സി പി എം വിമതരുമായി ചേര്‍ന്ന് ഏട്ട്, സി പി എം 7 പേരും എന്നതാണ് കക്ഷിനില. ഇതില്‍ മുസ് ലീം ലീഗിലെ നഫീസക്ക് തിരെഞ്ഞടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചതിനാല്‍ വോട്ടവകാശമില്ലാത്ത അംഗമായാണ് തുടരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകള്‍ തള്ളി സി പി എം അനുകൂല നിലപാടാണ് ദേവയാനി തുടര്‍ന്ന് വരുന്നത്.

Latest