Connect with us

Palakkad

തദ്ദേശസ്വയഭരണ സ്ഥാപനങ്ങളെ അക്കാദമിക് പരിശോധനക്ക് അനുവദിക്കില്ലെന്ന്: കെ പി എസ് ടി യു

Published

|

Last Updated

പാലക്കാട്: അക്കാദമിക് പരിശോധനക്ക് വകുപ്പ് ഉദ്യോഗസ്ഥരെയല്ലാതെ മറ്റാരേയും അനുവദിക്കില്ലെന്ന് കെ പി എസ് ടി യു സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അക്കാദമിക് പരിശോധനക്ക് യോഗ്യതയും പരിശീലനവും പരിചയമുള്ള മൂന്നറിലധികം വിദ്യാഭ്യാസ ഓഫീസര്‍മാരും 250 ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളും ഉണ്ടെന്നിരിക്കെ ബാഹ്യ ഏജന്‍സികളുടെ പരിശോധന ആവശ്യമില്ലെന്നും ഈ ഉത്തരവ് അടിയന്തിരമായി സര്‍ക്കാര്‍ പിന്‍വലിക്കണം. അധ്യാപകരുടെ ജോലി സംരക്ഷണവുമായി സര്‍ക്കാര്‍ കൊണ്ട് വന്ന അധ്യാപക പാക്കേജിലെ ആശങ്കകള്‍ അകറ്റണം.
വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഇത് നടപ്പിലാക്കുന്നതിന് വിലങ്ങ് തടിയായി നില്‍ക്കുകയാണ്. സംസ്ഥാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ പ്രതിനിധി സമ്മേളനം 18ന് രാവിലെ 9മണിക്ക് ടോപ്പ് ഇന്‍ ടൗണില്‍ നടക്കും. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. എം എല്‍ എമാരായ ബെന്നിബഹന്നാന്‍, കെ അച്ചുതന്‍, ഷാഫി പറമ്പില്‍, മുന്‍ എം പി വി എസ് വിജയരാഘവന്‍ പങ്കെടുക്കും. കെ പി സി സി സെക്രട്ടറി ലതിക സുഭാഷ് വനിതാ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
സാമൂഹിക മുന്നേറ്റത്തില്‍ വനിതാ അധ്യാപകരുടെ പങ്കിനെക്കുറിച്ച് വനിതാ കമ്മീഷന്‍ അംഗം കെ എ തുളസി വിഷയാവതരണം നടത്തും. പത്രസമ്മേളനത്തില്‍ സംസ്ഥാന ഓര്‍ഗൈസിംഗ് സെക്രട്ടറി കെ ഉഷ, സംസ്ഥാന വനിതാഫോറം ചെയര്‍പേഴ്‌സണ്‍ ഷാഹിദ റഹ്മാന്‍, ജില്ലാ വനിതാ ഫോറം കണ്‍വീനര്‍ സി ശ്രീലത, റവന്യൂ ജില്ലാ സെക്രട്ടറി ബി സുനില്‍കുമാര്‍ പങ്കെടുത്തു.

Latest