Connect with us

Wayanad

ജൈനക്ഷേത്രം പൊളിക്കുന്നത് ജനകീയപ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: ദേശീയ പുരാവസ്തു വകുപ്പിന് കീഴിലുള്ള സംരക്ഷിതസ്മാരകമായ ജൈനക്ഷേത്രം പൊളിക്കുന്നത് ജനകീയപ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.
സംരക്ഷിത സ്മാരകത്തിന്റെ മേല്‍ക്കൂരയും പാരപ്പറ്റുമാണ് ഹിറ്റാച്ചി,പിക്കാസ്,ചുറ്റിക എന്നിവ ഉപയോഗിച്ച് പൊളിച്ചത്.സ്മാരകത്തിനു ചുറ്റും 300 മീറ്റര്‍ ചുറ്റളവില്‍ യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തികളും പാടില്ലെന്നിരിക്കെ എന്ത് മാനദണ്ഡത്തിലാണ് ഇത്തരം പ്രവര്‍ത്തികള്‍ എന്നാണ് ജനങ്ങളുടെ ചോദ്യം.അതേ സമയം സംരക്ഷണ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായാണ് പ്രവര്‍ത്തികള്‍ എന്നാണ് പുരാവസ്തു വകുപ്പിന്റെ വാദം.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബത്തേരിയിലെ ജൈനക്ഷത്രമാണ് സംരക്ഷണ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഭാഗീകമായി പൊളിച്ചത്.ഇതിനെതിരെ ശക്തമായ ജനകീയ പ്രധിഷേധമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.ദേശീയ സംരക്ഷിത സ്മാരകമായ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയും പാരപ്പറ്റുമാണ് പിക്കാസ്,ചുറ്റിക,ഹിറ്റാച്ചി എന്നിവ ഉപയോഗിച്ച് പൊളിച്ചത്.കഴിഞ്ഞ രണ്ടാഴ്ചയായി പ്രവൃത്തി നടക്കുന്നുവെങ്കിലും ഇന്നലെ ഇത് ശ്രദ്ധയില്‍പെട്ട പരിസരവാസികളുള്‍പ്പടെയുള്ളവര്‍ വന്‍പ്രതിഷേധവുമായി എത്തുകയായിരുന്നു.300 മീറ്റര്‍ ചുറ്റളവില്‍ യാതൊരു നിര്‍മ്മാണ പ്രവൃത്തിയും പാടില്ലന്ന പറഞ്ഞ പുരാവസ്തുവകുപ്പ് തന്നെ ഇത്തരം പ്രവൃത്തിക്ക് മുതിരുന്നത് എന്തുകൊണ്ടാണന്നാണ് ജനങ്ങളുടെ ചോദ്യം.ഇതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടന്നുമാണ് ആരോപണം ഉയരുന്നത്.പിന്നീട് പ്രധിഷേധം ശക്തമായതിനെ തുടര്‍ന്ന് പ്രവൃത്തികള്‍ നിര്‍ത്തി വെച്ചു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള സംരക്ഷിത സ്മാരകമായ ഈ ക്ഷേത്രത്തിന്റെ പൈതൃകത തകര്‍ക്കാന്‍ അനുവദിക്കില്ലന്നാണ് ജനം പറയുന്നത്.അതേ സമയം രണ്ട് വര്‍ഷമായി സംരക്ഷിത സ്മാരകത്തിന്റെ മേല്‍ക്കൂര ചോരുന്നുണ്ടന്നും ഇത് തടയാനാണ് മേല്‍ക്കൂരയില്‍ പ്രവൃത്തികള്‍ നടത്തുന്നതെന്നുമാണ് പുരാവസ്തു സകുപ്പധികൃധര്‍ പറയുന്നത്. ഇതേസമയം പ്രവ്യത്തികള്‍ അശാസ്ത്രീയമാണെന്നും സ്ഥലത്ത് പുരാവസ്തുവകുപ്പിന്റെ മേല്‍നോട്ടമില്ലായിരുന്നുവെന്നും സുല്‍ത്താന്‍ ബത്തേരി തഹസില്‍ദാര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.