Connect with us

Techno

വാട്‌സ് ആപ്പിനെ തകര്‍ത്ത് 'ചാറ്റ് ആള്‍' ദേശീയ ചാമ്പ്യന്‍

Published

|

Last Updated

പള്ളിപ്പുറം: കോടികക്കിനാളുകളുടെ ആശയ വിനിമയ ഉപാധിയായ വാട്‌സ്ആപ്പിനെ വെല്ലാന്‍ പുതിയ ആപ്പുമായി ഒരു സംഘം യുവ എന്‍ജിനീയര്‍മാര്‍ ദേശീയ ശ്രദ്ധ നേടി. സജീവ എസ് എസ് എഫ് പ്രവര്‍ത്തകനായ പി ടി സുഹൈര്‍ കൊടിക്കുന്നിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹാക്കത്തോണ്‍ ദേശീയ ആപ്പ് ഫെസ്റ്റില്‍ “ചാറ്റ് ആള്‍” എന്ന പുതിയ ആപ്പ് അവതരിപ്പിച്ച് ഒന്നാം സ്ഥനം നേടിയത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ടെക്‌നിക്കല്‍ കമ്പനി ഇന്‍മൊമ്പി സൊലൂഷ് ആണ് ദേശീയാടിസ്ഥാനത്തില്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. പട്ടാമ്പി പരുതൂര്‍ സെക്ടര്‍ എസ് എസ് എഫ് മുന്‍ സെക്രട്ടറിയും ബംഗളുരുവിലെ ബുള്‍ ഫിനിഷ് സോഫ്റ്റ് വെയര്‍ കമ്പനിയിലെ എന്‍ജിനീയറുമാണ് സംഘത്തിന് നേതൃത്വം കൊടുത്ത സുഹൈര്‍. കെ ശ്രീജിത, ആര്‍ വി പി രാഹുല്‍, കെ പി അര്‍ജുന്‍, ഹരിശങ്കര്‍, മീരാദ് ഷേണി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ലോകത്തിലെ ഏത് ഭാഷക്കാരനുമായി ചാറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് ഗ്രീന്‍ ഹാക്കേഴ്‌സ് എന്ന സുഹൈര്‍ നയിക്കുന്ന ടീം രൂപകല്‍പ്പന ചെയ്ത “ചാറ്റ് ആള്‍” എന്ന പേരിട്ട പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍. അയക്കുന്ന സന്ദേശങ്ങള്‍ മറുതലയിലുള്ള ആളിന്റെ പ്രാദേശിക ഭാഷയില്‍ അവിടെ തെളിയുമെന്നതാണ് ഇതിന്റെ സവിശേഷത.
ഇന്ത്യയിലെ പ്രമുഖരായ ഐ ടി സ്‌പെഷ്യലിസ്റ്റുകളടങ്ങുന്ന 200ലധികം ടീമുകള്‍ പങ്കെടുത്ത ഹാക്കത്തോണ്‍ ആപ്പ് ഫെസ്റ്റില്‍ തിരെഞ്ഞടുക്കപ്പെട്ട 190 ടീമുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന റൗണ്ടിലെ 39 ടീമുകള്‍ തമ്മില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് “ചാറ്റ് ആള്‍” വിജയം നേടിയത്. തങ്ങള്‍ സമര്‍പ്പിക്കുന്ന ആശയം ഓരോ ടീമും 24മണിക്കൂറിനകം മത്സര ഹാൡ വിജയകരമായി പ്രസന്റ് ചെയ്യണം എന്നതാണ് മത്സര രീതി. ചാവക്കാട് തൊഴിയൂരിലെ ഐ സി എ കോളജില്‍ നിന്ന് എം സി എ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും മണ്ണാര്‍ക്കാട് എം ഇ എസ് കോളജില്‍ നിന്ന് എം സി എ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയ സുഹൈര്‍ ഇപ്പോള്‍ ബംഗളുരു മാടിവാല യൂനിറ്റിലെ സജീവ എസ് എസ് എഫ് പ്രവര്‍ത്തകനാണ്.

 

Latest