Connect with us

Kollam

ആവേശം പകര്‍ന്ന് കൊല്ലം സിറാജ് കണ്‍വെന്‍ഷന്‍

Published

|

Last Updated

കൊല്ലം: വേറിട്ട വായനാനുഭവം നല്‍കിയ സിറാജ് ദിനപത്രത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി “മുന്നേറ്റം ഇനി കൊല്ലം ജില്ലയില്‍” എന്ന പ്രമേയത്തില്‍ കൊല്ലത്ത് സംഘടിപ്പിച്ച സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ ആവേശകരമായി. മാറ്റത്തിന്റെയും മുന്നേറ്റത്തിന്റെയും സന്ദേശം നല്‍കിയ കണ്‍വെന്‍ഷില്‍ ജില്ലയിലെ സുന്നി സംഘ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ സിറാജിന്റെ പ്രചാരണ പ്രവര്‍ത്തന വഴികളിലുണ്ടാകുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. രാവിലെ 10ന് ആശ്രാമം കെ എസ് എസ് ഐ എ ഹാളില്‍ ആരംഭിച്ച കണ്‍വെന്‍ഷന്‍ വൈകീട്ട് മൂന്നോടെയാണ് സമാപിച്ചത്. കണ്‍വെന്‍ഷന്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പി എ മുഹമ്മദ് കുഞ്ഞ് സഖാഫി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. സുന്നി സംഘ കുടുബത്തിലെ പ്രധാന പ്രവര്‍ത്തകരും അനുഭാവികളുമായിരുന്നു കണ്‍വെന്‍ഷനിലെ പ്രതിനിധികള്‍. സിറാജിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ആവശ്യമായ ചര്‍ച്ചകളാണ് സിറാജ് മാനേജ്‌മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കണ്‍വെന്‍ഷനില്‍ നടന്നത്. കണ്‍വെന്‍ഷനില്‍ പങ്കെടുത്ത നിരവധി പ്രതിനിധികള്‍ സിറാജ് വാര്‍ഷിക വരി സംഖ്യ നല്‍കി ജില്ലയിലെ സിറാജ് പക്ഷാചരണത്തിന് തുടക്കം കുറിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ സിറാജിന്റെ പ്രചാരണം കൂടുതല്‍ ശക്തമാക്കുന്നതിന് മേഖലാ തലത്തിലേക്ക് പ്രത്യേക ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും തിരഞ്ഞെടുത്തു. സിറാജ് പി ആര്‍ ഒ എന്‍ പി ഉമര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ എം എം സെയ്തലവി, എച്ച് ആര്‍ മാനേജര്‍ ടി കെ സി മുഹമ്മദ്, യൂനിറ്റ് മാനേജര്‍ എ എം അന്‍സാരി, ഒ എ മന്‍സൂര്‍, കെ എം ബഷീര്‍, സയ്യിദ് ഹസ്ബുല്ലാ തങ്ങള്‍, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ബാഫഖി, സയ്യിദ് ഹാഷിം തങ്ങള്‍, എസ് വൈ എസ് ജില്ലാസെക്രട്ടറി അന്‍സര്‍ നഈമി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി എസ് ആര്‍ ഫൈസല്‍ , എസ് ജെ എം ജില്ലാ സെക്രട്ടറി നുജ്മുദ്ദീന്‍ അമാനി, എസ് എം എ ജില്ലാ സെക്രട്ടറി ഷാജഹാന്‍ സഖാഫി, നൗഷാദ് മുസ്‌ലിയാര്‍ സംസാരിച്ചു. സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍മാന്‍ എ കെ ഹംസ സഖാഫി മണപ്പള്ളി സ്വാഗതവും മാഹീന്‍ തിരുവനന്തപുരം നന്ദിയും പറഞ്ഞു.

Latest