Connect with us

Business

ഫെഡറല്‍ ബേങ്ക് അര്‍ധവാര്‍ഷികാദായം 460.53 കോടിയായി

Published

|

Last Updated

കൊച്ചി: ഫെഡറല്‍ ബേങ്കിന് 2014 സെപ്തംബര്‍ 30ന് അവസാനിച്ച കാലയളവില്‍ മികച്ച വളര്‍ച്ച. അര്‍ധവാര്‍ഷികാദായം 39 ശതമാനം വളര്‍ന്ന് 460.53 കോടിയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 331.47 കോടിയായിരുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അറ്റാദായം 225.81 കോടിയില്‍ നിന്ന് 6.42 ശതമാനം ഉയര്‍ന്ന് 240.30 കോടിയായി. മൊത്തം വരുമാനം 11.17 ശതമാനം ഉയര്‍ന്ന് 2,065.44 കോടിയായി. അറ്റാദായം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 225.81 കോടിയില്‍ നിന്ന് 6.42 ശതമാനം വളര്‍ന്ന് 240.30 കോടിയായി. നെറ്റ്ഇന്ററസ്റ്റ് മാര്‍ജിന്‍ 3.30 ശതമാനത്തില്‍ നിന്ന് 3.35 ശതമാനത്തിലെത്തി. മൊത്തം നിക്ഷേപം 56,793.74 കോടിയില്‍ നിന്ന് 13.68 ശതമാനം ഉയര്‍ന്ന് 64,563.86 കോടിയായി. അഡ്വാന്‍സുകള്‍ 42,220.06 കോടിയില്‍ നിന്ന് 14.79 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 48,466.14 കോടിയായി. നിക്ഷേപങ്ങള്‍ 22,711.57 കോടിയായി നിലനിന്നു. അറ്റ നിഷ്‌ക്രിയ ആസ്തിവര്‍ഷം തോറും 32 ബേസിസ് പോയന്റ്കുറഞ്ഞ് 0.98 ശതമാനത്തില്‍ നിന്ന് 0.66 ശതമാനമായി മാറി. ആവറേജ് അസ്സെറ്റുകളില്‍ നിന്നുള്ള വരുമാനം 1.26 ശതമാനമായി നിലനിന്നു. ഏണിംഗ്‌സ് പെര്‍ ഷെയര്‍ (വാര്‍ഷികാനുപാതത്തില്‍) 10.56 ല്‍ നിന്ന് 11.23 ആയി ഉയര്‍ന്നു. ഓരോ ഷെയറില്‍ നിന്നുമുള്ള ബുക്ക് വാല്യു 76.98 ല്‍ നിന്ന് 86.62 ആയി മാറി. മൂലധന അനുപാതം ) 14.45 ശതമാനമായി നിലനിന്നു.
ഈ കാലയളവില്‍ ഫെഡറല്‍ ബേങ്ക് 11 പുതിയ ബ്രാഞ്ചുകളും 43 എ ടി എമ്മുകളും സ്ഥാപിച്ചു. ഇതോടെ മൊത്തം 1,214 ബ്രാഞ്ചുകളും 1,435 എ ടി എമ്മുകളുമായി. കൂടാതെ ഐ ഡി ആര്‍ ബി ടി ബേങ്കിംഗ് ടെക്‌നോളജി എക്‌സലന്‍സ് അവാര്‍ഡുകളില്‍ മിഡ്‌സൈസ്ഡ് ബേങ്ക് വിഭാഗത്തില്‍ അഞ്ച് അവാര്‍ഡുകളില്‍ നാലെണ്ണവും ഫെഡറല്‍ ബേങ്ക് നേടി. ബെസ്റ്റ് ബേങ്ക് ഫോര്‍ യൂസ് ഓഫ് ടെക്‌നോളജി ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, ബെസ്റ്റ് ബേങ്ക് ഫോര്‍സോഷ്യല്‍ മീഡിയ ആന്റ്‌മൊബൈല്‍ ബേങ്കിംഗ്, ബെസ്റ്റ് ബേങ്ക് ഫോര്‍ ബിസിനസ് ഇന്റലിജന്‍സ് ഇനീഷ്യേറ്റീവ്‌സ്, ബെസ്റ്റ് ബേങ്ക് ഫോര്‍ ബെസ്റ്റ് ഐ ടി ടീം എന്നീ അവാര്‍ഡുകള്‍ നേടി ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ബഹുമതി നേടിയ ബേങ്കായി ഫെഡറല്‍ ബേങ്ക് മാറി. ഇന്നോവേറ്റീവ് പ്രാക്ടീസെസ് ഇന്‍ റിക്രൂട്ട്‌മെന്റ്‌വിഭാഗത്തില്‍ ഗ്രീന്‍ടെക് എച്ച് ആര്‍ അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മാസ്റ്റര്‍ കാര്‍ഡ് ഇന്നോവേഷന്‍ അവാര്‍ഡ് 2014ഉം നേടി.

 

Latest