Connect with us

Techno

രാജ്യമെങ്ങും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം വരുന്നു

Published

|

Last Updated

mobile number potabilityന്യൂഡല്‍ഹി: അടുത്ത മാര്‍ച്ച് 31നകം രാജ്യമെങ്ങും പൂര്‍ണ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം നിലവില്‍ വരും. ഇന്ത്യയിലെവിടെയും ഉപയോഗിക്കാന്‍ പാകത്തില്‍ ഫോണ്‍ നമ്പര്‍ മാറാതെ എം എന്‍ പി സൗകര്യം നല്‍കണമെന്ന ട്രായ് നിര്‍ദേശം ടെലികോം വകുപ്പ് അംഗീകരിച്ചു. നിലവില്‍ കേരളത്തില്‍ നിന്ന് സിം എടുത്തയാള്‍ക്ക് സംസ്ഥാനത്തെ മൊബൈല്‍ സേവന ദാതാക്കളില്‍ നിന്നു മാത്രമേ നമ്പര്‍ മാറാതെ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുള്ളു.

വിഷയം ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. എം എന്‍ പി പൂര്‍ണമായും നിലവില്‍ വന്നാല്‍ കേരളത്തില്‍ നിന്ന് സിം എടുക്കുന്നയാള്‍ക്ക് ഡല്‍ഹിയില്‍ ചെന്നാലും അതേ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയും. ഈ ഓഗസ്റ്റ് 31 വരെ 13 കോടി ജനങ്ങളാണ് എം എന്‍ പി സൗകര്യം ഉപയോഗപ്പെടുത്തിയതെന്ന് ട്രായ് വ്യക്തമാക്കി.

Latest