Connect with us

Gulf

കമലാ സുരയ്യ സാഹിത്യ പുരസ്‌കാരം നാളെ സമര്‍പ്പിക്കും

Published

|

Last Updated

ദുബൈ: കമലാ സുരയ്യയയുടെ സ്മരണാര്‍ഥം പുന്നയൂര്‍ക്കുളം ആര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ (പാര്‍ക്) ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം നാളെ വൈകുന്നേരം 5.30ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കുന്ന നീര്‍മാതളം2014-ല്‍ സമ്മാനിക്കും.
കവി മധുസൂദനന്‍ നായര്‍ പുരസ്‌കാരം സമര്‍പ്പണം നടത്തുമെന്ന് പ്രസിഡന്റ് പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ പറഞ്ഞു. സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഇപ്രാവശ്യം മികച്ച ചെറുകഥയ്ക്കാണ് അവാര്‍ഡ്. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി മലയാളികളില്‍നിന്ന് എന്‍ട്രികള്‍ ക്ഷണിച്ചാണ് ജേതാവിനെ കണ്ടെത്തിയത്. ഇതോടനുബന്ധിച്ച് തനൂറ ഡാന്‍സ്, ചാക്യാര്‍ കൂത്ത്, സംഗീത, നൃത്ത നൃത്യങ്ങള്‍ എന്നിവ അരങ്ങേറും. പ്രവേശനം പാസ് മൂലം. കവി വി.മധുസൂദനന്‍നായര്‍, ജനാര്‍ദനന്‍ ഇളയാട്ട്, ജയന്‍ കല്ലൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest