Connect with us

Gulf

അഞ്ചു കോടി മുടക്കി അല്‍ ജദീദ് ബേക്കറി നവീകരിക്കുന്നു

Published

|

Last Updated

ദുബൈ: അല്‍ ജദീദ് ബേക്കറി അഞ്ചു കോടി മുടക്കി നവീകരിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്ല സെയ്ഫ് ഉബൈദ് അല്‍ ഹബ്ത്തൂര്‍ അറിയിച്ചു. ഗ്രൂപ്പിന്റെ പുതിയ ലോഗോയും ഉല്‍പന്നവും പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീകരണത്തിന്റെ ഭാഗമായി ബേക്കറി സാധനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കാനായി കൂടുതല്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തും. ഇതോടെ 60 വാഹനങ്ങളാവും ഡെലിവറിക്കായി പ്രവര്‍ത്തിക്കുക. വ്യവസായത്തില്‍ അത്യാധുനിക സങ്കേതികവിദ്യയുടെ സഹായത്തോടെ അടിമുടി നവീകരണത്തിനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് പുതിയ വെബ് സൈറ്റും ലോഗോയും ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബിസിനസ് രംഗത്തുള്ള ഗ്രൂപ്പിന് കീഴില്‍ ശീതീകരിച്ച ഭക്ഷ്യവസ്തുക്കളും ബേക്കറി ഉത്പന്നങ്ങളായ അറബിക് സ്‌നാക്‌സ്, മധുരപരഹാരങ്ങള്‍, ഇറാനിയന്‍ ബിസ്‌കറ്റുകള്‍, കേക്കുകള്‍ ഏഷ്യന്‍ മിഠായികള്‍ തുടങ്ങിയവയുമാണ് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. വൈവിധ്യ വത്ക്കരണത്തിന്റെ ഭാഗമായി ഗ്രൂപ്പ് എ ഡബ്ലിയു റൊസ്തമാനി ഹോള്‍ഡിംഗുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഗ്രൂപ്പ് കാര്‍ റെന്റല്‍ രംഗത്തും സാന്നിധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഹബ്ത്തൂര്‍ ഗ്രൂപ്പ് ഫിനാന്‍ഷ്യല്‍ മാനേജര്‍ ജയ് ഗണേഷ്, പങ്കെടുത്തു.

 

Latest