Connect with us

Techno

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ലോലിപോപ്പ് എത്തുന്നു

Published

|

Last Updated

android-lollipopഗൂഗിളിന്റെ സ്മാര്‍ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ലോലിപോപ്പ്(ആന്‍ഡ്രോയ്ഡ് 5.0) എത്തുന്നു. ഗൂഗിളിന്റെ പുതിയ സ്മാര്‍ട്‌ഫോണായ നെക്‌സസ് 6, നെക്‌സസ് 9 ടാബ്‌ലറ്റ്, മീഡിയ സ്ട്രീമിംഗിനുള്ള നെക്‌സസ് പ്ലെയര്‍ എന്നിവയിലൂടെയാണ് പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന്‍ ഉപഭോക്താക്കളിലെത്തുക. നവംബര്‍ 3നാണ് ഗൂഗിള്‍ പുതിയ ഉപകരണങ്ങള്‍ വിപണിയിലെത്തിക്കുക.

ഗൂഗിളിന്റെ നെക്‌സസ് ശ്രേണിയിലെ നെക്‌സസ്4, നെക്‌സസ്5, നെക്‌സസ്7, നെക്‌സസ്10, ഗൂഗിള്‍ പ്ലേ എഡിഷന്‍ ഉപകരണങ്ങളില്‍ താമസിയാതെ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് എത്തും.

ദൃശ്യമിഴിവിലും യൂസര്‍ ഇന്റര്‍ഫേസിലുമുള്ള പരിഷ്‌കരണമാണ് ലോലിപോപ്പിന്റെ പ്രകടമായ സവിശേഷത. “മെറ്റീരിയല്‍ ഡിസൈന്‍” എന്ന പേരിട്ടിരിക്കുന്ന രൂപഘടനയാണ് ലോലിപോപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്. ആനിമേഷനുകളുടെ അനായാസത, നിറങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുന്ന ഡിസൈന്‍, മെച്ചപ്പെടുത്തിയ മള്‍ട്ടിടാസ്‌കിങ് മെനു, ശബ്ദമുപയോഗിച്ച് കൂടുതല്‍ മികച്ച രീതിയില്‍ ഇടപഴകാനുള്ള അവസരം ഒക്കെ സാധ്യമാക്കുംവിധമാണ് ലോലിപോപ്പ് ഒരുക്കിയിരിക്കുന്നത്.

Latest