Connect with us

Gulf

'വൊജാതി' ഇനി വഴി നടത്തും

Published

|

Last Updated

ദുബൈ: ലക്ഷ്യസ്ഥാനത്തെത്താന്‍ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലൂടെ വഴി പറഞ്ഞുതരുന്ന ആപ്ലിക്കേഷന്‍ വൊജാതി (ജേര്‍ണി പ്ലാനര്‍) മെച്ചപ്പെടുത്തിയതായി ആര്‍ ടി എ പൊതുഗതാഗത വിഭാഗം മേധാവി ആദില്‍ ശക്‌റി അറിയിച്ചു.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശ പ്രകാരമാണിത്. ദുബൈയെ ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കി മാറ്റുന്നതിന് ആര്‍ ടി എ പല പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. പൊതു ബസ് ഗതാഗതത്തിന്റെ റൂട്ടുകളും സമയങ്ങളും തത്സമയം അറിയിക്കാന്‍ വൊജാതിയില്‍ സംവിധാനമുണ്ടാകും. ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, എത്താന്‍ വേണ്ട സമയം എന്നിവയൊക്കെ എവിടെ നിന്നും ലഭ്യമാകും.
2013ലാണ് “വൊജാതി” ആപ് രംഗത്തിറക്കിയത്. 1.37 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്തു. 2.2 കോടി അന്വേഷണങ്ങള്‍ എത്തി. ജനങ്ങളില്‍ സംതൃപ്തി വര്‍ധിപ്പിക്കാന്‍ “ഓഗ്‌മെന്റസ് റിയാലിറ്റി” വൊജാതിക്കു കഴിയുമെന്നും ആദില്‍ ശക്‌റി അറിയിച്ചു.