Connect with us

Gulf

ഹുസൈന്‍ നാസര്‍ ലൂത്തക്ക് പുരസ്‌കാരം

Published

|

Last Updated

ദുബൈ: ചില്ലറ വില്‍പന മേഖലയിലെ മികച്ച പിന്തുണക്ക് മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക ഷോപ്പിംഗ് സെന്റര്‍ ആന്‍ഡ് റീട്ടെയില്‍ പുരസ്‌കാരം ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത ഏറ്റുവാങ്ങി. വാണിജ്യ കേന്ദ്രങ്ങളുടെ രാജ്യാന്തര സമിതി (ഐസി എസ് സി)യാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഇത്തരമൊരു പുരസ്‌കാരം ഏറ്റുവാങ്ങുന്നതില്‍ അഭിമാനമുണ്ടെന്ന് ലൂത്ത പറഞ്ഞു.
ലൂത്തയുടെ അഭാവത്തില്‍ എഞ്ചി. അബ്ദുല്ല റഫിയയാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചില്ലറ വില്‍പന മേഖലയാണ് രാജ്യത്തെ 29.6 ശതമാനം തൊഴില്‍ ദാതാക്കളെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ മുഹമ്മദ് അല്‍ നൂരി പറഞ്ഞു.

 

Latest