Connect with us

Gulf

ഷാര്‍ജയില്‍ ചിത്ര പ്രദര്‍ശനം തുടങ്ങി

Published

|

Last Updated

ഷാര്‍ജ: ദമസ്‌കസ് ഉമവിയ്യ, ബഗ്ദാദി അബ്ബാസിയ കാലഘട്ടങ്ങളിലെ (എ ഡി 650-950) ചിത്രങ്ങളുടെ പ്രദര്‍ശനം ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്‌ലാമിക് സിവിലൈസേഷനില്‍ ആരംഭിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ബെര്‍ലിന്‍ സ്റ്റേറ്റ് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ടുമായി സഹകരിച്ചാണ് ഷാര്‍ജ മ്യൂസിയംസ് ഡിപാര്‍ട്‌മെന്റ് പ്രദര്‍ശനം ഒരുക്കിയത്. ഷാര്‍ജയെ 2014ലെ ഇസ്‌ലാമിക സാംസ്‌കാരിക തലസ്ഥാനമായി തിരഞ്ഞെടുത്തതിന്റെ ഭാഗമായാണ് പ്രദര്‍ശനം.

Latest