Connect with us

Gulf

സെക്യൂരിറ്റി തുക ഇരട്ടിയാക്കി

Published

|

Last Updated

ദുബൈ: ഫഌറ്റുകള്‍ക്കും വില്ലകള്‍ക്കും സെക്യൂരിറ്റിയായി ദിവ സ്വീകരിക്കുന്ന തുക ഇരട്ടിയില്‍ അധികമായി വര്‍ധിപ്പിച്ചു. പുതിയ വില്ലകളിലും ഫഌറ്റുകളിലും വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനുള്ള സെക്യൂരിറ്റി തുകയാണ് 1,000 ദിര്‍ഹത്തില്‍ നിന്നു 2,100 ദിര്‍ഹമായി ഉയര്‍ത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. ഡെപോസിറ്റായി 2,000 ദിര്‍ഹം ഈടാക്കുന്ന വലിയ ഫഌറ്റുകളുടെയും വില്ലകളുടെയും സെക്യൂരിറ്റി തുക 2,000 ദിര്‍ഹത്തില്‍ നിന്നു 4,100 ആയും ഉയര്‍ത്തിയിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന അവസരത്തില്‍ തുക തിരിച്ചു നല്‍കും. എന്നാല്‍ വര്‍ധനവ് വരുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദിവയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല.

Latest