Connect with us

Kerala

റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്ന് മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റബറിന്റെ ഇറക്കുമതി തീരുവ കൂട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

മരുന്നുവില കൂടുന്ന ഒരു തീരുമാനവും എടുക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 ആവശ്യങ്ങളടങ്ങിയ നിവേദനം പ്രധാനമന്ത്രിക്ക് നല്‍കി.