Connect with us

Gulf

കെ പി എല്‍ ക്രിക്കറ്റ്: ജഴ്‌സി പുറത്തിറക്കി

Published

|

Last Updated

ദുബൈ: നാളെ ആരംഭിക്കുന്ന കെ പി എല്‍ ദുബൈ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിന്റെ ജഴ്‌സി പുറത്തിറക്കി. നൗകാഫ് ഡയറക്ടര്‍ സി ടി കെ മുഹമ്മദ് നാസിറും പെട്രോടെക് എം ഡി തോമസ് ഫിലിപ്പും ജഴ്‌സികള്‍ ഏറ്റുവാങ്ങി. ഇന്നലെ ദുബൈയില്‍ നടന്ന ചടങ്ങിലാണ് ജഴ്‌സി പുറത്തിറക്കിയത്. കേരളത്തിലെ 12 ജില്ലകളുടെ പേരിലുള്ള ടീമുകളാണ് കെ പി എല്‍ ട്രോഫിക്കായുള്ള മത്സരത്തില്‍ മാറ്റുരക്കുകയെന്ന് കെ പി എല്ലില്‍ പങ്കാളികളായ എ എ എ ഗ്രൂപ്പ് എം ഡി പോള്‍ ജോസഫ് വ്യക്തമാക്കി. ട്രിവാണ്ട്രം റോയല്‍സ്, കൊല്ലം കെന്നല്‍സ്, കോട്ടയം ക്രൂസെയ്‌ഡേഴ്‌സ്, കൊച്ചി ദിവാന്‍സ്, കാലിക്കറ്റ് സാമൂറിന്‍സ്, ഇടുക്കി സ്‌പൈസസ്, ഹാര്‍വെസ്റ്റേഴ്‌സ് പാലക്കാട്, കണ്ണൂര്‍ വീരന്‍സ്, തുംബൈ കാസര്‍കോട് തുടങ്ങിയ 12 ടീമുകളാണ് മത്സരത്തില്‍ മാറ്റുരക്കുക.
ദുബൈ സ്‌പോര്‍ട്‌സ് സിറ്റിയിലെ ഐ സി സി ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ അരങ്ങേറുക. വൈകുന്നേരം അഞ്ചിനാവും ഉദ്ഘാടന പരിപാടികള്‍ നടക്കുക. 7.30ന് സീസണ്‍ രണ്ടിലെ ജേതാക്കളായ പാലക്കാട് ഹാര്‍വെസ്റ്റേഴ്‌സ് കൊച്ചി ദിവന്‍സിനെ നേരിടും. ഉദ്ഘാടന ദിനത്തിന് കൊഴുപ്പു പകരാന്‍ മസാല കോഫി ബാന്റിന്റെ സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്. ദുബൈ ക്രിക്കറ്റ് കൗണ്‍സിലിന്റെ പിന്തുണയോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. സി എസ് എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ടി എസ് കലാധരന്‍, സ്‌പെയ്‌സ് മാക്‌സ് കോണ്‍ട്രാക്ടിംഗ് ഡയറക്ടര്‍ അജിത്ത് തയ്യില്‍, എന്നിവര്‍ക്കൊപ്പം കെ പി എല്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായ സുരേഷ് ഗോപി, നരേന്‍, ഭാമ എന്നിവരും പങ്കെടുത്തു.

---- facebook comment plugin here -----

Latest