Connect with us

Gulf

റാസല്‍ ഖൈമ നഗരസഭയുടെ പുതിയ കെട്ടിടം വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും

Published

|

Last Updated

റാസല്‍ ഖൈമ: നിലവില്‍ അസൗകര്യങ്ങളില്‍ പ്രയാസപ്പെടുന്ന റാസല്‍ ഖൈമ നഗരസഭക്ക് പുതിയ വിശാലമായ ആസ്ഥാന സമുച്ഛയം തയ്യാറാവുന്നു. നഗരത്തിലെ അല്‍ നഹ്ദ റോഡില്‍ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന പുതിയ ആസ്ഥാനമന്ദിരത്തിന്റെ പണികള്‍ 80 ശതമാനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
കെട്ടിടത്തിന്റെ നാലാമത്തെയും അവസാനത്തെയും ഘട്ടം ജോലികളാണ് നടന്നുകൊണ്ടിരിക്കുന്നത്. അനക്‌സ് കെട്ടിടങ്ങള്‍, ചുറ്റുമതില്‍, കാര്‍ പാര്‍ക്കിംഗ്, പ്രധാന കെട്ടിടത്തിനു ചുറ്റുമുള്ള മറ്റു ജോലികള്‍ എന്നിവയാണ് നാലാം ഘട്ടത്തില്‍ ഉള്‍പ്പെടുക. ഈ വര്‍ഷാവസാനത്തോടെ പണികള്‍ പൂര്‍ത്തീകരിച്ച് നഗരസഭാ അധികൃതര്‍ക്ക് കൈമാറാന്‍ കഴിയുമെന്ന് കെട്ടിട നിര്‍മാതാക്കള്‍ പറഞ്ഞു.
റാസല്‍ ഖൈമ ഗവണ്‍മെന്റിന്റെ കാര്യാലയങ്ങളുടെ ആസ്ഥാനങ്ങളില്‍ നിന്നു തീര്‍ത്തും വ്യത്യസ്തവും നിര്‍മാണത്തില്‍ സാങ്കേതിക മികവ് പ്രകടമാകുന്നതുമായിരിക്കും ഇത്. അല്‍ നഹ്ദ റോഡിലാണ് ആസ്ഥാനം തയ്യാറായിക്കൊണ്ടിരിക്കുന്നതെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest