Connect with us

Kerala

പ്ലസ്ടു: ഇടക്കാല ഉത്തരവ് പാടില്ലെന്ന് കേരളം

Published

|

Last Updated

ന്യൂഡല്‍ഹി: പ്ലസ് ടു കേസില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കാന്‍ ഇടക്കാല ഉരത്തവ് പുറപ്പെടുവിക്കരുതെന്ന് കേരളം. പ്ലസ്ടു കേസില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളത്തിന്റെ ആവശ്യം. അധ്യയനം ആരംഭിച്ച് മൂന്ന് മാസം ആയതിനാലാണ് ഈ ആവശ്യം.
ബാച്ചുകള്‍ നഷ്ടപ്പെട്ട മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹരജി പരിഗണിച്ച് പുതിയ ബാച്ചുകള്‍ അനുവദിച്ച് പുതിയ ബാച്ചുകള്‍ അനുവദിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടാണ്ടാക്കുമെന്നാണ് കേരളത്തിന്റെ വാദം. കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും.