Connect with us

Sports

ഡെന്‍മാര്‍ക്ക് ഓപണ്‍: സൈന, സിന്ധു രണ്ടാം റൗണ്ടില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡെന്‍മാര്‍ക്ക് ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും പി വി സിന്ധുവും രണ്ടാം റൗണ്ടില്‍. ജര്‍മനിയുടെ കരിന്‍ ഷനാസെയെ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ചാണ് സൈനയുടെ മുന്നേറ്റം (12-21, 21-10, 21-12).
പി വി സിന്ധു 21-12, 22-20ന് ഹോങ്കോംഗിന്റെ പ്യു യിന്‍ യിപിനെയും തോല്‍പ്പിച്ചു.
പുരുഷ സിംഗിള്‍സില്‍ പി കശ്യപ് രണ്ടാം റൗണ്ടിലെത്തി. ഇംഗ്ലണ്ടിന്റെ രാജീവ് ഔസേഫിനെ 21-15, 21-18ന് തോല്‍പ്പിച്ചു. ആദ്യ ഗെയിം നഷ്ടപ്പെടുത്തിക്കൊണ്ട് തുടങ്ങിയ സൈന രണ്ടാമത്തേതില്‍ ശക്തമായി തിരിച്ചുവരവ് നടത്തുകയായിരുന്നു. ലോക ഏഴാം നമ്പര്‍ താരമായ സൈന റാങ്കിംഗിനനുസരിച്ച പ്രകടനം പുറത്തെടുത്തതോടെ മൂന്നാം ഗെയിമും വരുതിയിലായി.
ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്തുള്ള സിന്ധുവിന് ആദ്യ ഗെയിം എളുപ്പമായിരുന്നു.
എന്നാല്‍, രണ്ടാം ഗെയിം ഇഞ്ചോടിഞ്ച് പൊരുതിയാണ് ഹോങ്കോംഗ് താരത്തെ കീഴടക്കിയത്. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-റഷ്യയുടെ വ്‌ലാദ്മിര്‍ ഇവാനോവ് സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

Latest