Connect with us

Sports

അനെല്‍കയുടെ വിലക്ക് തുടരും

Published

|

Last Updated

പനാജി: ഫ്രഞ്ച് സ്‌ട്രൈക്കര്‍ നികോളാസ് അനെല്‍കക്ക് ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ് എ) ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ബാധകമാണെന്ന് ഫിഫ അറിയിച്ചു. ഇതോടെ, മുംബൈ എഫ് സിയില്‍ അനെല്‍കയുടെ അരങ്ങേറ്റം ചെന്നൈയില്‍ ഈ മാസം 28നാകും.
കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുമ്പോള്‍ നാസി അനുകൂല രീതിയില്‍ ഗോള്‍ ആഘോഷം നടത്തിയതിനാണ് അനെല്‍കക്ക് എഫ് എ അഞ്ച് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങളില്‍ വിലക്ക് നേരിട്ട അനെല്‍കയെ വെസ്‌ബ്രോംവിച് ക്ലബ്ബ് പുറത്താക്കുകയും ചെയ്തു.
തുടര്‍ന്നാണ്, ഐ എസ് എല്ലില്‍ മുംബൈ എഫ് സിയിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ വിലക്ക് അവശേഷിക്കുന്ന അനെല്‍കയെ ഐ എസ് എല്ലില്‍ കളിപ്പിക്കാന്‍ മുംബൈ എഫ് സി നീക്കം നടത്തിയിരുന്നു. എന്നാല്‍ എഫ് എ അധികൃതര്‍ ഫിഫക്ക് പരാതി നല്‍കിയതോടെ മുംബൈക്ക് തിരിച്ചടിയേറ്റു. കളിക്കാര്‍ ട്രാന്‍സ്ഫര്‍ ആയി പോയാലും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഏര്‍പ്പെടുത്തുന്ന വിലക്ക് നിലനില്‍ക്കുമെന്ന് ഫിഫ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചു.

---- facebook comment plugin here -----

Latest