Connect with us

Sports

ഐ എസ് എല്ലിനെ പ്രശംസിച്ച് ഫിഫ സെക്രട്ടറി ജനറല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഐ എസ് എല്‍ ഫുട്‌ബോള്‍ ഇന്ത്യന്‍ യുവത്വത്തെ ആകര്‍ഷിക്കുമെന്നും, രാജ്യത്തെ ഫുട്‌ബോള്‍ വികസനത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെ. അതേ സമയം, ഗ്രാസ് റൂട്ട് പ്രോഗ്രാമുകളില്‍ ഉപേക്ഷ വരുത്തരുതെന്നും വാല്‍ക്കെ ഓര്‍മിപ്പിച്ചു.
ഐ എസ് എല്‍ ഫുട്‌ബോള്‍ പ്രചാരം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് താഴേത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങളും ശരിയായ രീതിയില്‍ ഏകോപിപ്പിക്കേണ്ടതുണ്ടെന്നും വാല്‍ക്കെ ഐ എസ് എല്‍ വെബ്‌സൈറ്റില്‍ പറഞ്ഞു. ഓരോ കുട്ടിയും ഐ എസ് എല്ലില്‍ കളിക്കുന്നത് സ്വപ്‌നം കാണണും. അത് ഫുട്‌ബോളിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തും. ഐ എസ് എല്ലില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ഡൈനാമോസും പൂനെ എഫ് സിയും തമ്മിലുള്ള മത്സരം കാണാനെത്തിയ വാല്‍ക്കെ പറഞ്ഞു. ഇന്ത്യന്‍ കളിക്കാരും വിദേശ കളിക്കാരും തമ്മില്‍ ഇഴചേര്‍ന്ന് കളിക്കുമ്പോള്‍ , ഇന്ത്യക്ക് ഭാവിയില്‍ ലഭിക്കുക ഏറ്റവും കരുത്തുറ്റ കളിക്കാരെ തന്നെയാകുമെന്നും ഫിഫ പ്രതിനിധി പറഞ്ഞു.
120 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യ ഫിഫ റാങ്കിംഗില്‍ 158താം സ്ഥാനത്താണ്. ക്രിക്കറ്റില്‍ ഒന്നാം നിരയില്‍ നില്‍ക്കുമ്പോഴും ഇന്ത്യന്‍ ഫുട്‌ബോള്‍ പിറകിലാണ്. ഫിഫ പ്രസിഡന്റ് സെപ്ബ്ലാറ്റര്‍ ഇന്ത്യസന്ദര്‍ശിക്കവെ ഉറങ്ങുന്ന സിംഹങ്ങളെന്ന് വിശേഷിപ്പിച്ചിരുന്നു. 2017 ലെ അണ്ടര്‍ 17 ലോകകപ്പ് വേദി ഇന്ത്യക്ക് സമ്മാനിച്ച് ഫിഫ രാജ്യത്തെ ഫുട്‌ബോള്‍ വികസനത്തിനുള്ള വിത്ത് പാകിയിരിക്കുകയാണ്.

 

Latest