Connect with us

National

ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

Published

|

Last Updated

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് – 1 സി വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ഐ.ആര്‍.എന്‍.എസ്.എസ് – 1 സി കുതിച്ചുയര്‍ന്നത്. വ്യഴാഴ്ച പുലര്‍ച്ചെ 1.32ന് പി എസ് എല്‍ വി സി 26ന്റെ ചിറകിലേറിയായിരുന്നു യാത്ര.. നിശ്ചിത ഭ്രമണപഥത്തില്‍ ഉപഗ്രഹം വിജയകമായി എത്തിയതായി ഐ എസ് ആര്‍ ഒ ട്വിറ്ററില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 6.37നാണ് ഉപഗ്രഹത്തിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചത്.

ഇന്ത്യന്‍ റീജ്യണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആര്‍.എന്‍.എസ്.എസ് ) ഗതി നിര്‍ണയരംഗത്തെ ഒരു കൂട്ടം ഉപഗ്രഹങ്ങളാണ്. ഏഴ് ഉപഗ്രഹങ്ങള്‍ അടങ്ങിയ ഈ പദ്ധതിയില്‍പ്പെട്ട പെട്ട് രണ്ട് ഉപഗ്രഹങ്ങള്‍ നേരത്തെ ഐ എസ് ആര്‍ ഒ വിജകരമായി വിക്ഷേപിച്ചിരുന്നു. “ഐ.ആര്‍.എന്‍.എസ്.എസ്ഒന്ന് ബി” കഴിഞ്ഞ ഏപ്രില്‍ നാലിനും “ഒന്ന് എ” കഴിഞ്ഞ ജൂലൈ ഒന്നിനുമാണ് വിക്ഷേപിച്ചത്.