Connect with us

Wayanad

നിര്‍മാണ തൊഴിലാളികള്‍ കലക്ടറേറ്റ് ധര്‍ണ നടത്തി

Published

|

Last Updated

കല്‍പ്പറ്റ: നിര്‍മാണ തൊളിലാളി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് ധര്‍ണ നടത്തി. നിര്‍മാണ മേഖലയില്‍ നേരിടുന്ന തൊഴില്‍ സ്തംഭനം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുക, സിമന്റ്, കമ്പി, മണല്‍, മെറ്റല്‍ എന്നിവയുടെ അനിയന്ദ്രിതമായ വിലക്കയറ്റം നിയന്ത്രിക്കുക, ക്ഷേമനിധി കാലാനുസൃതമായി പരിഷ്‌ക്കരിക്കുക,പെന്‍ഷന്‍ 2000 രൂപയാക്കുക, സെസ് പിരിച്ചെടുക്കുക, ക്ഷേമനിധിയില്‍ ഉണ്ടായിരുന്ന ഗ്രാറ്റിവിറ്റി പുനസ്ഥാപിക്കുക, പെന്‍ഷനടക്കം ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച തൊഴിലാളി വിരുദ്ധ നടപടി അവസാനിപ്പിക്കുക,നിര്‍മാണ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുക, ഇഷ്ടിക കളങ്ങള്‍ക്കും കരിങ്കല്‍ ക്വാറികള്‍ക്കും, കളിമണ്‍ ഘനനത്തിനും മണല്‍ ശേഖരണത്തിനും ഉള്ള നിയന്ത്രണം ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. ഐ എന്‍ടി യു സി പ്രസിഡന്റ്് പി പി ആലി ഉദ്ഘാടനം ചെയ്തു. വേണു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ട്രേഡ് യൂണിയന്‍ നേതാക്കളായ പി എ മുഹമ്മദ്, ഈനാശു, എം.മധു, കുഞ്ഞിമൊയ്തീന്‍, സ്റ്റാന്‍ലി, അയൂബ്, പി പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.