Connect with us

Kerala

കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന് ആരോപണമുയര്‍ന്ന സ്‌കൂള്‍ തുറന്നു

Published

|

Last Updated

തിരുവനന്തപുരം:വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ച് വിവാദത്തിലായ കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂള്‍ തുറന്നു. സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഈ വര്‍ഷം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാനാണു സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ഇന്നലെ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം മുതല്‍ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചാല്‍ മാത്രമേ തുറക്കാന്‍ അനുമതി നല്‍കൂവെന്നും മന്ത്രി അറിയിച്ചു.