Connect with us

Kollam

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കാര്‍ഷികോത്സവം

Published

|

Last Updated

കുണ്ടറ: മാമ്പുഴ ഇണ്ടിളയപ്പന്‍ എവര്‍റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള അഖില കേരള മരമടി മത്സരവും കൊറ്റങ്കര ഗ്രാമപഞ്ചായത്ത് കാര്‍ഷികോത്സവവും ഇന്ന് രാവിലെ ഒമ്പതിന് മാമ്പുഴ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിന് സമീപമുള്ള ഏലായില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹനന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുരേഷ്ബാബു അധ്യക്ഷത വഹിക്കും.
പബ്ലിസിറ്റി കണ്‍വീനര്‍ ജി ആര്‍ ഷാജി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് കെ സി രാജന്‍ മത്സരങ്ങള്‍ക്ക് ഫഌഗ് ഓഫ് നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

---- facebook comment plugin here -----

Latest