Connect with us

Kollam

വികലാംഗര്‍ക്ക് കൃത്രിമ കാല്‍ വിതരണം ചെയ്യും

Published

|

Last Updated

കൊല്ലം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെന്‍ട്രല്‍ റെയില്‍ സൈഡ് വെയര്‍ഹൗസ് കമ്പനി ലിമിറ്റഡ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്രിമ കാലുകളും പാദങ്ങളും ക്രച്ചസ്, വീല്‍ ചെയര്‍, ട്രൈ സൈക്കിള്‍ എന്നീ ഉപകരണങ്ങളും സൗജന്യമായി വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജയ്പൂര്‍ ഭഗവാന്‍ മഹാവീര്‍ വികലാംഗ സഹായ സമിതിയാണ് കൃത്രിമ പാദങ്ങളും കാലുകളും നിര്‍മിച്ച് നല്‍കുന്നത്. വൈസ്‌മെന്‍ ഇന്റര്‍ നാഷനല്‍ കൊല്ലം മിഡ് ടൗണ്‍ ക്ലബ്ബ്, മര്‍ച്ചന്റ് അസോസിയേഷന്‍ കൊല്ലം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ 18ന് രാവിലെ 10 മുതല്‍ കൊച്ചുപിലാംമൂട് റെഡ്‌ക്രോസ് സൊസൈറ്റിയിലാണ് ക്യാമ്പ്. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പ് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ഉദ്ഘാടനം ചെയ്യും. കെ എന്‍ ബാലഗോപാല്‍, എം എല്‍ എമാരായ പി കെ ഗുരുദാസന്‍, എ എ അസീസ്, മേയര്‍ പ്രസന്ന ഏണസ്റ്റ്, എസ് ജയമോഹന്‍, കെ സി രാജന്‍, ഡോ. സി വി ആനന്ദബോസ് തുടങ്ങിയവര്‍ സംബന്ധിക്കും.
ആദ്യ ദിവസം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് ജയ്പൂര്‍ കാലുകളും പാദങ്ങളും 50 പേര്‍ക്ക് ട്രൈ സൈക്കിള്‍, വീല്‍ ചെയര്‍, 30 പേര്‍ക്ക് ക്രച്ചസ് എന്നിവയും വിതരണം ചെയ്യും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 17ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. ബന്ധപ്പെടേണ്ട നമ്പര്‍: 9447342843, 9387301535. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ വൈകല്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഹാജരാകണം. വാര്‍ത്താസമ്മേളനത്തില്‍ നേതാജി രാജേന്ദ്രന്‍, സതീഷ്‌കുമാര്‍, സുരേഷ്‌കുമാര്‍ സംബന്ധിച്ചു.