Connect with us

Kollam

അന്താരാഷ്ട്ര സമ്മേളനം നാളെ മുതല്‍

Published

|

Last Updated

കൊല്ലം: കെമിക്കല്‍ എന്‍ജിനീയറിംഗ്- തായ്‌വഴിയും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി നാളെ മുതല്‍ 18 വരെ കൊല്ലം ബീച്ച് ഹോട്ടലില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുമെന്ന് ടി കെ എം എന്‍ജിനീയറിംഗ് കോളജിലെ കെമിക്കല്‍ എന്‍ജിനീയറിംഗ് മേധാവികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര സമ്മേളനം കേരള ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ ് ഡോ. വി എന്‍ രാജശേഖരന്‍ പിള്ള ഉദ്ഘാടനം ചെയ്യും. ഡോ. എം എസ് അനന്ത്, ഡോ. എ ആര്‍ ബാലകൃഷ്ണന്‍, കെമിക്കല്‍ എന്‍ജിനീയറിംഗ് പ്രൊഫസര്‍. ഡോ. ജോണ്‍ പി തരകന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കെമിക്കല്‍ എന്‍ജിനീയറിംഗ് തായ്‌വഴിയും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് ഡോ. അജിത് ഹരിദാസ്, ജി ചന്ദ്രശേഖരന്‍, ഡോ. ശ്രീറാം ദേവാനന്ദന്‍ എന്നിവര്‍ പങ്കെടുക്കുന്ന പാനല്‍ ചര്‍ച്ച നടക്കും.
മൊത്തം 80 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 18ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസന്‍ മുഖ്യാതിഥിയായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ ബി രാധാകൃഷ്ണന്‍, ഡോ. എ എസ് അബ്ദുല്‍ റഷീദ്, ഡോ. ടി എം അമറുന്നിഷാദ് സംബന്ധിച്ചു.