Connect with us

Kollam

കുറിയ ഇനം വിത്ത് തേങ്ങ സംഭരണം; അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

കൊല്ലം: കുറിയ ഇനം തെങ്ങ് കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ജില്ലയിലെ കൃഷി‘വനുകള്‍ മുഖാന്തരം വിത്ത് തേങ്ങ സംഭരിക്കും. ഒരു വിത്ത് തേങ്ങക്ക് 40 രൂപ വില നല്‍കിയാണ് സം‘രിക്കുക. മലയന്‍ ചുവപ്പ്, മലയന്‍ പച്ച, ചാവക്കാട് പച്ച, മലയന്‍ മഞ്ഞ എന്നീ ഇനങ്ങളുടെ വിത്ത് തേങ്ങയാണ് സംഭരിക്കുന്നത്. സംഭരിക്കുന്ന വിത്ത് തേങ്ങ അഞ്ചലിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ പാകി തൈകള്‍ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യും. വിത്ത് തേങ്ങ നല്‍കുന്നതിന് താത്പര്യമുള്ള കര്‍ഷകരും മറ്റ് സ്വകാര്യ സ്ഥാപന ഉടമകളും ഒക്‌ടോബര്‍ 25 നകം ബന്ധപ്പെട്ട കൃഷി ഭവനില്‍ അപേക്ഷ നല്‍കണം.
സങ്കരയിനം തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിക്കുതിനായി ജില്ലയില്‍ 2000 കുറിയ ഇനം തെങ്ങുകളില്‍ പരാഗണം നടത്തി ഹൈബ്രിഡൈസേഷന്‍ പദ്ധതിയും നടപ്പിലാക്കുന്നു. ഇതിന് താത്പര്യമുള്ള കര്‍ഷകരും സ്ഥാപനങ്ങളും കൃഷി ഭവനുകളുമായി ബന്ധപ്പെടണം.സംഭരണം: അപേക്ഷ ക്ഷണിച്ചു.

Latest