Connect with us

Kollam

അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ സംസ്ഥാന സമ്മേളനം 18ന് തുടങ്ങും

Published

|

Last Updated

കൊല്ലം: കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ആന്‍ഡ് സ്റ്റാഫ് യൂനിയന്‍ ( കെ യു എസ് ടി യു) പ്രഥമ സംസ്ഥാന സമ്മേളനം 18,19 തിയ്യതികളില്‍ കൊല്ലത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
18ന് വൈകീട്ട് നാലിന് എന്‍ ജി ഒ യൂനിയന്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ എം എ ബേബി എം എല്‍ എ ഉദ്ഘാടനം ചെയ്യും. തൊഴില്‍ രംഗത്തെ ചൂഷണവും അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയും എന്നതാണ് വിഷയം. പി ആര്‍ വസന്തന്‍ അധ്യക്ഷത വഹിക്കും. കെ എന്‍ ബാലഗോപാല്‍ എം പി, എം സ്വരാജ്, എസ് സുദേവന്‍, എസ് അജയകുമാര്‍ സംബന്ധിക്കും.
19ന് പ്രതിനിധി സമ്മേളനം ബീച്ച് റോഡിലെ റോട്ടറി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. പി കെ ഗുരുദാസന്‍ എം എല്‍ എ, ആനത്തലവട്ടം ആനന്ദന്‍, കെ രാജഗോപാല്‍, പി ഐഷാ പോറ്റി എം എല്‍ എ തുടങ്ങിയവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, വേണു കക്കട്ടില്‍, പി ആര്‍ വസന്തന്‍, ബെയ്‌സില്‍ ജോസഫ് സംബന്ധിച്ചു.

 

Latest