Connect with us

Kollam

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പാക്കണം: എം പി

Published

|

Last Updated

കൊല്ലം: സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി. കൊല്ലം കലക്‌ട്രേറ്റില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിലുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരമാവധി നടപ്പാക്കുകയും പ്രവൃത്തികള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രായോഗികമായ വിഷമതകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യണം. ഭവനാതിര്‍ത്തി പ്രദേശങ്ങളില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനുള്ള തടസങ്ങള്‍ നീക്കണമെന്ന് പ്രമേയ രൂപത്തില്‍ സര്‍ക്കാരില്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി വന്ന പല നിര്‍ദേശങ്ങളും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് ബുദ്ധിമുട്ടായിട്ടുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ അറിയിച്ചു.ചില ബ്ലോക്കുകളില്‍ നല്‍കിയ തുക നന്നായി വിനിയോഗിക്കുകയും ചിലയിടങ്ങളില്‍ വിനിയോഗത്തില്‍ വലിയ കുറവ് വരികയും ചെയ്ത സാഹചര്യം ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ പരിശോധിക്കണമെന്നും എം പി നിര്‍ദേശിച്ചു. പി എം ജി എസ് വൈ പദ്ധതി പ്രകാരം ജില്ലയില്‍ അനുവദിച്ച റോഡുകളുടെ പ്രവൃത്തി നടക്കുന്നില്ലെന്നും ഈ പദ്ധതി മാത്രമായി അവലോകന യോഗം വേണമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇതിനായി പ്രതേ്യക യോഗം ചേരും.ജല വിതരണവുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ല എന്ന പരാതിയും ജനപ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ എം എല്‍ എ മാരായ എ എ അസീസ്, കോവൂര്‍ കുഞ്ഞുമോന്‍, കെ രാജു, ഐഷാ പോറ്റി, എം ജി എന്‍ ആര്‍ ജി എസ് ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ എ സുഭാഷ്ബാബു, പി എ യു പ്രോജക്ട് ഡയറക്ടര്‍ ഡി ജോണ്‍സണ്‍, പി എം ജി എസ് വൈ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം ശങ്കരന്‍കുട്ടി, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ അജയകുമാര്‍, കെ സി വേണുഗോപാല്‍ എം പി യുടെ പ്രതിനിധി എന്‍ അജയകുമാര്‍, വിവിധ ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബി ഡി ഒ മാര്‍, വിവിധ വകുപ്പുദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.