Connect with us

Kollam

അരലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

Published

|

Last Updated

കൊല്ലം: അരലക്ഷം രൂപ വിലവരുന്ന ബ്രൂപിനോര്‍ഫിന്‍ അടങ്ങിയ 75 ആംപ്യൂളുമായി യുവാവ് എക്‌സൈസ് പിടിയില്‍. വടക്കേവിള പള്ളിമുക്ക് കുറുമ്പേലില്‍ പടിഞ്ഞാറ്റതില്‍ റിഷാദ്(32)ആണ് അറസ്റ്റിലായത്. എക്‌സൈസ് കമ്മീഷണര്‍ ആര്‍ അനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ താജുദീന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ബസില്‍ വരികയായിരുന്ന പ്രതിയെ ചാത്തന്നൂരില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്.
അഞ്ചുവര്‍ഷമായി മയക്കുമരുന്നതിന് അടിമയായ റിഷാദ് പിന്നീട് മയക്ക് മരുന്ന് വില്‍പ്പനയിലേക്ക് തിരിയികുകയായിരുന്നു. ഇപ്പോള്‍ രണ്ടും മൂന്നും ആംപ്യൂളുകള്‍ ഉപയോഗിക്കുന്ന അവസ്ഥയിലാണെന്ന് ഇയാളെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാന്‍സര്‍ രോഗത്തിന് ഉപയോഗിക്കുന്ന വേദന സംഹാരിയായ ബ്രൂപിനോര്‍ഫിന്‍ എന്ന ഇനത്തില്‍പ്പെട്ട മയക്കുമരുന്ന്് ആണ് റിഷാദില്‍ നിന്ന് പിടിച്ചെടുത്തത്. കൊല്ലം ടൗണ്‍, മുണ്ടയ്ക്കല്‍ ഇരവിപുരം, പള്ളിമുക്ക് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി യുവാക്കള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍, വിദേശ ടൂറിസ്റ്റുകള്‍ എന്നിവര്‍ക്ക് പ്രതി മയക്ക്മരുന്ന് വിതരണം ചെയ്തിരുന്നതായി ചോദ്യം ചെയ്തതില്‍ സമ്മതിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് റാഷിദ് ആംപ്യൂളുകള്‍ വാങ്ങുന്നത്. പ്രതിയുമായി ബന്ധമുള്ള പലരും എക്‌സൈസ് നിരീക്ഷണത്തിലാണ്.
കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നഗരത്തിലലെ പ്രധാന മയക്ക്മരുന്ന് വിതരണക്കാരന്‍ ആയിരുന്ന പൂച്ച ഷമീറിനെ എക്‌സൈസ് ഷാഡോ സംഘം നേരത്തെ അറസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് കൊല്ലത്തെ മയക്കുമരുന്ന് വ്യാപാരം ഏതാണ്ട് നിലച്ചിരുന്നു. എന്നാല്‍ വീണ്ടും ഈ സംഘം സജീവമായതിനാല്‍ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും 25രൂപക്ക് കിട്ടുന്ന ആംപ്യൂളുകള്‍ മൊത്തവിലക്ക് എടുത്ത് തിരുവനന്തപുരത്ത് കൊണ്ടുവരുന്ന സംഘത്തില്‍ നിന്നും 200രൂപ നിരക്കില്‍ വാങ്ങി 850 മുതല്‍ 1200രൂപവരെ ഒരു ആംപ്യൂളിന് ഈടാക്കിയാണ് പ്രതി കച്ചവടം ചെയ്തുവന്നിരുന്നനെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എക്‌സൈസ് ഷാഡോ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ജെ പി ആന്‍ഡ്രൂസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ ആന്റണി, ശ്രീജയന്‍, കെ അനില്‍കുമാര്‍, അശ്വന്ത് സുന്ദരം എന്നിവരും ഉണ്ടായിരുന്നു.