Connect with us

Business

സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളില്‍ 'നൈക്കി' ഒന്നാമത്

Published

|

Last Updated

nikeന്യൂയോര്‍ക്ക്: ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തെ ഏറ്റവും മൂല്യമുള്ള സ്‌പോര്‍ട്‌സ് ബ്രാന്‍ഡുകളുടെ പട്ടികയില്‍ “നൈക്കി” ഒന്നാം സ്ഥാനത്ത്. 1900 കോടി ഡോളറാണ് നൈക്കിയുടെ ബ്രാന്‍ഡ് മൂല്യമായി ഫോബസ് കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 1730 കോടി ഡോളറായിരുന്നു. യു എസിലെ കായിക പാദരക്ഷ ഉല്‍പന്ന വിപണിയില്‍ 62 ശതമാനവും നൈക്കി കയ്യടക്കിയതായി ഫോബ്‌സ് പറയുന്നു.

1650 കോടി ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള ഇ എസ് പി എന്‍ ചാനലാണ് രണ്ടാം സ്ഥാനത്ത്. വാള്‍ട്ട് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ളതാണ് ചാനല്‍.

നൈക്കിയുടെ പ്രധാന എതിരാളിയും ജര്‍മന്‍ വ്യവസായ ഭീമനുമായ അഡിഡാസാണ് മൂന്നാം സ്ഥാനത്ത്. എന്നാല്‍ അഡിഡാസിന്റെ മൂല്യം കഴിഞ്ഞവര്‍ഷത്തെ 710 കോടി ഡോളറില്‍നിന്ന് 580 കോടി ഡോളറായി കുറഞ്ഞതായും ഫോബ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നു.