Connect with us

Science

ചൊവ്വയില്‍ മനുഷ്യന്റെ ആയുസ് 68 ദിവസം മാത്രം

Published

|

Last Updated

marsവാഷിംഗ്ടണ്‍: ചൊവ്വാ പര്യവേക്ഷണ പദ്ധതികള്‍ പുരോഗമിക്കുന്നതിനിടെ ചൊവ്വയില്‍ മനുഷ്യന്റെ അതിജീവനം സാധ്യമാകില്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ചൊവ്വയില്‍ വെറും 68 ദിവസം മാത്രമേ മനുഷ്യന് ജീവിതം സാധ്യമാകൂ എന്നാണ് മസാച്ചുസൈറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

രണ്ട് മാസത്തിനുള്ളില്‍ ചൊവ്വയിലെ ഓക്‌സിജന്‍ ഗണ്യമായി കുറയുമെന്നും 68 ദിവസത്തിനപ്പുറത്തേക്ക് ജീവിതം നിലനിര്‍ത്താന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കഴിയില്ലെന്നും ഗവേഷകര്‍ പറയുന്നു. ചൊവ്വയുടെ മണ്ണില്‍ വീട് വെക്കുന്നതിന് മുമ്പ് അതിജീവനത്തിനുള്ള പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കേതുണ്ടെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

2024 ഓടെ ചൊവ്വയില്‍ മനുഷ്യനെ എത്തിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത് ശ്രദ്ധേയമാണ്. ചൊവ്വയില്‍ സ്ഥിരതാമസമാക്കാനുള്ള ആഗ്രഹവുമായി മാര്‍സ് വണ്‍ എന്ന സംഘടനയുടെ പദ്ധതിയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം ഇതുവരെ രണ്ടുലക്ഷം കവിഞ്ഞിട്ടുണ്ട്.