Connect with us

Techno

ഫോട്ടോകള്‍ ധൈര്യമായി ഷെയര്‍ ചെയ്യൂ; ആരും അടിച്ചു മാറ്റില്ല

Published

|

Last Updated

yovoസോഷ്യല്‍ മീഡിയയിലും ഇന്‍സ്റ്റന്റ് മെസേജിംഗ് സര്‍വീസിലും ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ മോഷ്ടിക്കപ്പെടുന്നു എന്ന പരാതിക്ക് അന്ത്യമാവുന്നു. യോവോ എന്ന പുതിയ ആപ്പ് ഇനി ഷെയര്‍ ചെയ്യപ്പെടുന്ന ഫോട്ടോകള്‍ മോഷ്ടിക്കപ്പെടാതെ നോക്കിക്കൊള്ളും. ടെക്‌സസ് ആസ്ഥാനമായിട്ടുള്ള കണ്ടന്റ് ഗാര്‍ഡ് എന്ന കമ്പനിയാണ് യോവോ നിര്‍മിച്ചിരിക്കുന്നത്. ആപ്പ് സ്റ്റോറില്‍ നിന്നു യോവോ ഡൗണ്‍ലോഡു ചെയ്യാം.

നിലവില്‍ ഐഫോണ്‍ മോഡലുകള്‍ പ്രവര്‍ത്തിക്കുന്ന ഐ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മാത്രമാണ് യോവോ പ്രവര്‍ത്തിക്കുക. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പും ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ്, യോവോയുടെ നിര്‍മാതാക്കളുടെ വാഗ്ദാനം.

ഡിഫന്‍സ് പ്രൈവസി ഫില്‍ട്ടര്‍ എന്ന സംവിധാനമാണ് യോവോയുടെ പ്രധാന ഫീച്ചര്‍. നാം ഷെയര്‍ ചെയ്യുന്ന ഫോട്ടോ(കള്‍) ഈ ഫീച്ചറിന്റെ സഹായത്തോടെ ഷെയര്‍ ചെയ്യുന്ന സമയത്ത് ഭാഗികമായോ പൂര്‍ണമായോ ബ്ലേര്‍ ചെയ്യിക്കുവാനാകും. നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇപ്രകാരം ബ്ലേര്‍ ചെയ്ത് ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ സാധാരണ ഫോട്ടോയായി കാണുന്നതിന് ഫോട്ടോയില്‍ ടാപ് ചെയ്താല്‍ മതി.

സ്‌ക്രീന്‍ ഷോട്ട് എടുക്കുമ്പോള്‍, ഫോട്ടോയില്‍ ഏതാനും ബ്ലേറിംഗ് ഗ്രിഡുകള്‍ പ്രത്യക്ഷപ്പെടും. ഈ ഗ്രിഡുകള്‍ ഫോട്ടോകള്‍ ഷെയര്‍ ചെയ്ത ഇമേജിനെ ബ്ലേര്‍ ചെയ്തു അവ്യക്തമാക്കുന്നതിനാല്‍, സക്രീന്‍ ഷോട്ട് എടുക്കുന്നവര്‍ക്ക് ഫോട്ടോയിലുള്ള വ്യക്തികള്‍ ആരെന്നോ എന്തു ചെയ്യുകയാണെന്നോ തെളിയുകയില്ല. ചുരുക്കത്തില്‍ സ്‌ക്രീന്‍ ഷോട്ട് എടുത്താല്‍ ഫോട്ടോ ഉപകാരപ്രദമാവില്ല എന്നര്‍ത്ഥം. എത്രമാത്രം ബ്ലേറിംഗ് ചെയ്യണമെന്നു നമുക്കു സെറ്റ് ചെയ്യുവാനാകും.

ബ്ലേറിംഗിനു പുറമെ, ഓട്ടോ ഡിലീറ്റ് ഫീച്ചറും യോവോ നല്‍കുന്നുണ്ട്. യോവോ ഉപയോഗിച്ച് ഒരു സെക്കന്റിനുള്ളിലോ, 24 മണിക്കൂറിനുള്ളിലോ ഫോട്ടോകള്‍ ഡിലീറ്റു ചെയ്യുവാനുമാകും. സാധാരണയായി 24 മണിക്കൂറാണ് ഓട്ടോ ഡിലീറ്റ് സമയം. എന്നാല്‍ ഇതു നമ്മുടെ ഇഷ്ടത്തിനനുസരിച്ചു സെറ്റു ചെയ്യുവാനുള്ള ഓപ്ഷനും യോവോ നല്‍കുന്നുണ്ട്.

ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളിലേക്ക് ഷെയര്‍ ചെയ്യുക എന്നതിലുമുപരിയായി നിങ്ങള്‍ക്കു നിങ്ങളുടെ ഫോട്ടോകള്‍ യോവോയില്‍ തന്നെ ഷെയര്‍ ചെയ്യാനാകും. മറ്റു സോഷ്യല്‍ മീഡിയ സൈറ്റുകളിലുള്ളതുപോലെ തന്നെ ടൈംലൈനും, പ്രൈവറ്റ് മെസേജിംഗ് ആപ്പും യോവോയില്‍ ഇന്‍ബില്‍റ്റ് ആണ്.

 

Latest