Connect with us

Techno

വാട്‌സ്ആപ്പിനും ഫെയ്‌സ്ബുക്കിനും നികുതി ഏര്‍പ്പെടുത്തണമെന്ന് വോഡഫോണ്‍

Published

|

Last Updated

whats app and fbവാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, വൈബര്‍, ഹൈക്ക് തുടങ്ങിയവക്ക് നികുതി ഏര്‍പ്പെടുത്തണമെന്ന് വോഡഫോണ്‍. മൊബൈല്‍ ദാതാക്കളുടെ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്കിലൂടെയാണ് ഇത്തരം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌പെക്ട്രത്തിനോ മറ്റ് എന്തിനെങ്കിലുമോ പണം നല്‍കാതെയാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ ടെലികോം നെറ്റ്‌വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നതെന്ന് വോഡഫോണ്‍ ഇന്ത്യ എം ഡിയും സി ഇ ഒയുമായ മാര്‍ട്ടന്‍ പീറ്റേഴ്‌സ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സാങ്കേതിക പുരോഗതി തടയാനാവില്ലെങ്കിലും നികുതി ഭാരം തുല്യമാക്കണം. മൊബൈല്‍ ദാതാക്കള്‍ നികുതിയും ലൈസന്‍സ് ഫീയും നല്‍കണം. കൂടാതെ വരുമാനത്തിന്റെ ഒരു ഭാഗവും സര്‍ക്കാറിന് നല്‍കണം. എന്നാല്‍ ഇതൊന്നും നല്‍കാതെ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും നേട്ടം കൊയ്യുകയാണെന്ന് വോഡഫോണ്‍ എം ഡി കുറ്റപ്പെടുത്തി.