Connect with us

Kerala

കൊച്ചി മെട്രോ: 359 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി മെട്രോയ്ക്ക് 359 കോടി രൂപയുടെ ഭരണാനുമതിയായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെ പാത ദീര്‍ഘിപ്പിക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.

പുതിയ പദ്ധതി റിപ്പോര്‍ട്ട് അനുസരിച്ചാണ് തുക അനുവദിച്ചത്. ഇതില്‍ സ്ഥലമേറ്റെടുക്കുന്നതിന് വേണ്ടിവരുന്ന 58.11 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ബാക്കിവരുന്ന 300.89 കോടി വായ്പയായി ലഭ്യമാക്കും

Latest