Connect with us

Books

എം ടി എഴുത്തിന്റെ ആത്മാവ്

Published

|

Last Updated

mt vasuമലയാളത്തിന്റെ സാഹിത്യ കുലപതിയാണ് എം ടി വാസുദേവന്‍ നായര്‍. നോവല്‍, കഥ, തിരക്കഥ തുടങ്ങി എം ടി കൈവെക്കാത്ത മേഖലകള്‍ വിരളമാണ്. എം ടിയെ സംബന്ധിച്ച് എല്ലാ മലയാളികള്‍ക്കും അറിയാം. കഥകളിലൂടെ ആത്മഭാഷണങ്ങളിലൂടെ കുറിപ്പുകളിലൂടെ അദ്ദേഹം എല്ലാം പറഞ്ഞു കഴിഞ്ഞു. എം ടി ഇന്നും ഏറെ വായിക്കപ്പെടുന്നു. എല്ലാ തലമുറകള്‍ക്കും എം ടി സ്വീകാര്യനാണ്. എം ടിയെ പറ്റി എഴുതുന്നതെന്തും ആളുകള്‍ ആവേശത്തോടെ വായിക്കും.

അവനവന്റെ ആത്മാവില്‍ എം ടിയുടെ അംശം കലര്‍ന്നിട്ടുള്ളപോലെ. നവോത്ഥാനകാലം മുതല്‍ക്കേ ലോകവും രാഷ്ട്രീയവും മലയാള കഥകളിലും നോവലുകളിലും വേരുറപ്പിച്ചിരുന്നു. എന്നാല്‍ എം ടി തന്റെ ചെറിയ ലോകങ്ങളെപ്പറ്റി എഴുതിയാണ് വലിയ ലോകങ്ങളെ കീഴടക്കിയത്.

എം ടി എന്ന മഹത്തായ എഴുത്തുകാരനെ, ജ്ഞാനപീഠം ജേതാവിനെ അടുത്തറിയാന്‍ സഹായിക്കുന്ന ഗ്രന്ഥമാണ് “എം ടി എഴുത്തിന്റെ ആത്മാവ”്. എം ടിയുടെ ആത്മഭാഷണങ്ങള്‍, അനുഭവക്കുറിപ്പുകള്‍, എം ടിയുമായുള്ള അഭിമുഖം, എം ടിയെ കുറിച്ചുള്ള ലേഖനങ്ങള്‍ എന്നിവ ചേര്‍ത്തൊരുക്കിയ ഈ പുസ്തകം പുതിയൊരു വായനാനുഭവം പകരുന്നതാണ്.

Latest