Connect with us

Techno

ജീവനക്കാരികളുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കും; പുതിയ ഓഫറുമായി ഫെയ്‌സ്ബുക്ക്‌

Published

|

Last Updated

apple and fb

ന്യൂയോര്‍ക്ക്: തങ്ങളുടെ തൊഴിലാളികളുടെ സേവനം സമ്പൂര്‍ണമായും കമ്പനിക്ക് ലഭ്യമാക്കുന്നതിനും അവരെ സന്തോഷിപ്പിക്കുന്നതിനും പലവിധ വാഗ്ദാനങ്ങള്‍ കോര്‍പറേറ്റ് കമ്പനികള്‍ നല്‍കാറുണ്ട്. ഭക്ഷണം, വസ്ത്രമലക്കല്‍, മസാജിംഗ്, തുടങ്ങി എല്ലാം കമ്പനി ചിലവില്‍ നല്‍കാറുണ്ട്. എന്നാല്‍ പതിവ് വാഗ്ദാനങ്ങളില്‍ നിന്നെല്ലാം ഭിന്നമായി വ്യത്യസ്തമായ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ടെക്‌നോളജി രംഗത്തെ അതികായകന്‍മാരായ ആപ്പിളും ഫെയ്‌സ്ബുക്കും.

ജീവനക്കാരുടെ വന്ധ്യതാ ചികില്‍സക്കായി 20000 ഡോളര്‍ എകദേശം 12 ലക്ഷത്തിലധികം രൂപയാണ് ഫെയ്‌സ്ബുക്ക് മാറ്റിവെച്ചിരിക്കുന്നത്. അണ്ഡവും ബീജവും ശീതീകരിച്ച് സൂക്ഷിക്കാനാവശ്യമായ ചിലവും ഇനി കമ്പനികള്‍ വഹിക്കും.

സ്ത്രീ ജീവനക്കാരികള്‍ക്കാണ് കമ്പനികള്‍ മുന്‍ഗണന നല്‍കുന്നത്. സ്ത്രീകളെ സംബന്ധിച്ചടത്തോളം കരിയറിലെ വളര്‍ച്ചയും പ്രത്യുല്‍പാദനപരമായ ബയോളജിക്കല്‍ ക്ലോക്കും വരുന്നത് ഏകദേശം ഒരേ കാലത്താണ്. അതിനാല്‍ പ്രസവവും തുടര്‍ന്നുള്ള വിശ്രമവും കൂടുതല്‍ ബാധിക്കുന്നത് സ്ത്രീകളുടെ കരിയറിനെയാണ്. അതേസമയം അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുകയാണെങ്കില്‍ ജോലിയില്‍ ഉന്നത സ്ഥാനത്തെത്തിയതിന് ശേഷം പ്രസവത്തിന് പ്രായമോ ആര്‍ത്തവ വിരാമമോ തടസ്സമാവില്ലെന്നാണ് കമ്പനികള്‍ പറയുന്നത്.

 

 

Latest