Connect with us

Gulf

സ്മാര്‍ട് വാറണ്ടുമായി ഡി പി പി

Published

|

Last Updated

ദുബൈ: മയക്കുമരുന്നു ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളില്‍ സ്മാര്‍ട് വാറണ്ടുമായി ഡി പി പി(ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍) രംഗത്ത്. ഇത്തരം കേസുകളില്‍ പ്രതികളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു പദ്ധതി ഡി പി പി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നീതി നിര്‍വഹണം എളുപ്പത്തില്‍ സാധ്യമാക്കാന്‍ സ്മാര്‍ട് വാറണ്ടുകള്‍ സഹായിക്കുമെന്നു ദുബൈ അറ്റോര്‍ണി ജനറല്‍ ഇസാം ഈസ അല്‍ ഹുമൈദാന്‍ വ്യക്തമാക്കി.
പുതിയ സംവിധാനം മയക്കുമരുന്നു കേസുകളില്‍ നീതിനിര്‍വഹണം എളുപ്പമാക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ അഞ്ചു മിനുട്ടിനകം വാറണ്ട് നല്‍കാന്‍ ഡ്രഗ് പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഇതിലൂടെ സാധ്യമാവും. ഇത് പ്രതികളെ കണ്ടെത്തി വേഗത്തില്‍ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കും.
പുതിയ സംവിധാനത്തില്‍ ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ അതിവേഗം ഒപ്പിട്ട് അംഗീകാരം നല്‍കാനാവും. ഇത് കൂടുതല്‍ എളുപ്പത്തില്‍ ഓര്‍ഡര്‍ പോലീസുകാര്‍ക്ക് ലഭിക്കാനും ഇടയാക്കുമെന്നും ഈസ അല്‍ ഹുമൈദാന്‍ പറഞ്ഞു.

 

Latest