Connect with us

Gulf

ദുബൈയില്‍ പുതിയ നമ്പര്‍ പ്ലേറ്റുകള്‍ വര്‍ഷാവസാനത്തോടെ നടപ്പാക്കും

Published

|

Last Updated

ദുബൈ: വര്‍ഷാവസാനത്തോടെ ദുബൈയില്‍ പുതിയ നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കുമെന്ന് ആര്‍ ടി എ വ്യക്തമാക്കി. സ്മാര്‍ട് ചാനലുകളിലൂടെയായും ഇവ ലഭ്യമാക്കുകയെന്നും ആവശ്യമുള്ളവര്‍ക്ക് ഇവ വാങ്ങാമെന്നും ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സി സി ഇ ഒ അഹമദ് ഹാഷിം ബെഹ്‌റൂസിയാന്‍ പറഞ്ഞു. നിലവിലെ നമ്പര്‍ പ്ലേറ്റുകളെക്കാള്‍ അല്‍പം വില കൂടിയവയാണ് ഇവ. ആവശ്യക്കാര്‍ക്ക് പണമടച്ചാല്‍ മേല്‍വിലാസത്തില്‍ ആര്‍ ടി എ നമ്പര്‍ പ്ലേറ്റുകള്‍ എത്തിക്കും.ഇതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും മാത്രമേ സ്വീകരിക്കു.
പണമടച്ച് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മേല്‍വിലാസത്തില്‍ എത്തിക്കുകയോ താല്‍പര്യ പ്രകാരം ആര്‍ ടി എയുടെ ഇഷ്ടമുള്ള കേന്ദ്രങ്ങളില്‍ എത്തി കൈപറ്റുകയോ ചെയ്യാവുന്നതാണ്. എല്ലാവര്‍ക്കും താങ്ങാവുന്ന വിലയാണ് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇത് സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്ന വിഭാഗക്കാര്‍ക്കായി രൂപകല്‍പന ചെയ്തവയല്ല. നിലവിലുള്ള സാധാരണ നമ്പര്‍ പ്ലേറ്റുകള്‍ക്ക് നീളമുള്ളവക്ക് 35 ദിര്‍ഹവും നീളം കുറഞ്ഞവക്ക് 25 ദിര്‍ഹവുമാണ് ഈടാക്കുന്നത്. കാലങ്ങളായി വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ ദുബൈയില്‍ മാറിയിട്ടില്ല.
വിവിധ നിറങ്ങളിലാണ് നമ്പര്‍ പ്ലേറ്റുകള്‍ ഉള്ളത്. സ്വകാര്യ വാഹനങ്ങള്‍ക്ക് വെള്ള പ്ലേറ്റില്‍ കറുപ്പ് നമ്പറുകളാണ് ഉള്ളത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പച്ച നമ്പര്‍ പ്ലേറ്റില്‍ വെള്ള അക്കങ്ങളാണുള്ളത്. ക്ലാസിക് കാറുകള്‍ക്കായി മെറൂണ്‍ നമ്പര്‍ പ്ലേറ്റുകളും ആര്‍ ടി എ അടുത്തിടെ ഇറക്കിയിരുന്നു.