Connect with us

Gulf

പരമ്പരാഗത കണ്ണൂര്‍ 'തക്കാരം' ഇനി ദുബൈയിലും

Published

|

Last Updated

ദുബൈ: കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും സമീപ ജില്ലകളിലും നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന “പുതിയാപ്പിള തക്കാര”ത്തിന്റെ വിഭവങ്ങള്‍ അണിയിച്ചൊരുക്കിക്കൊണ്ട് ദുബൈയ് ഗര്‍ഹൂദില്‍ “തക്കാരം റസ്‌റ്റോറന്റ്” പ്രവര്‍ത്തനം ആരംഭിക്കുന്നു. ഗര്‍ഹൂദ്-ഏവിയേഷന്‍ കോളജിന് സമീപം സിനിമാതാരം മുകേഷ് 16 (വ്യാഴം)ന് വൈകുന്നേരം ഏഴിന് മലബാറിലെ രുചിപ്പെരുമയുടെ പറുദീസയായി മാറുന്ന തക്കാരം റെസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യും. കണ്ണൂരിലും തളിപ്പറമ്പിലും കൊച്ചിയിലെ പനമ്പിള്ളി നഗറിലും വൈറ്റിലയിലും പ്രവര്‍ത്തിക്കുന്ന തക്കാരം റസ്‌റ്റോറന്റിന്റെ ആദ്യ യു എ ഇ ശാഖയാണ് ഗര്‍ഹൂദില്‍ തുറക്കപ്പെടുന്നത്്.
ഉത്തരമലബാറിന്റെ പരമ്പരാഗത വിഭവങ്ങള്‍ യാതൊരു വ്യത്യാസവും കൂടാതെ ദുബൈയിലെ തക്കാരം റസ്റ്റോറന്റിലും ലഭ്യമാകുമെന്ന് തക്കാരം റസ്‌റ്റോന്റിന്റെ അണിയറ പ്രവര്‍ത്തകരായ മുഹമ്മദ് ഷിഹാബ് ഇബ്രാഹിം, ഈറ്റിശ്ശേരി ഷാനവാസ്, അബദുല്ലത്തീഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മാസം തിരുവനന്തപുരത്തും തക്കാരം റസ്റ്റോറന്റ് ആരംഭിക്കും. കൊച്ചിയിലെ റസ്‌റ്റോറന്റിന് ശുചിത്വത്തിനുള്ള പ്രത്യേക പുരസ്‌കാരം രണ്ടുതവണ ലഭിച്ചതായും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഭക്ഷണം ഒരുക്കാന്‍ തക്കാരത്തെ തെരഞ്ഞെടുത്തതും വലിയ അംഗീകാരങ്ങളാണെന്ന്് ഡയറക്ടര്‍മാര്‍ പറഞ്ഞു.
ഇന്ത്യയിലാദ്യമായി ഒരു ബസിനകത്ത് റസ്റ്റോറന്റ് മാതൃക ഒരുക്കി “തക്കാരം ബസ്” രൂപകല്‍പന ചെയ്തു കൊച്ചിയിലെ തക്കാരം റസ്റ്റോറന്റ് ശ്രദ്ധ നേടുകയുണ്ടായി.