Connect with us

Gulf

ജാംഗ്രാബ് മെഗാ മ്യൂസിക് ഷോ ഡിസംബറില്‍

Published

|

Last Updated

ദുബൈ: നിരവധി സംഗീത സംവിധായകരെ അണിനിരത്തി ജാംഗ്രാബ് മെഗാ മ്യൂസിക് ഷോ ഡിസംബര്‍ 19(വെള്ളി)ന് ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പൂര്‍ണമായും സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഒരു പ്രദര്‍ശനത്തിനാണ് ഷാര്‍ജ സാക്ഷിയാവുകയെന്ന് പരിപാടിയുടെ സംവിധായകന്‍ ഷാജൂണ്‍ കരിയാല്‍ വ്യക്തമാക്കി. നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സംഗീത വിരുന്നില്‍ 18 ഗായകരും 10 സംഗീത സംവിധായകരും അണിനിരക്കും. ടിക്കറ്റ് വെച്ചാവും പരിപാടി നടത്തുക. സെപ്തംബറില്‍ കോഴിക്കോട്ട് നടത്തിയ പരിപാടി വന്‍ വിജയമായതാണ് കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലായളികളുള്ള പ്രദേശമായ യു എ ഇയില്‍ ഇത്തരം ഒരു ഷോ ചെയ്യാന്‍ പ്രചോദനമായതെന്നും ഷാജൂണ്‍ പറഞ്ഞു. സംഗീത സംവിധായകരായ ഗോപി സുന്ദര്‍, രാഹുല്‍ രാജ്, അഫ്‌സല്‍ യൂസുഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Latest