Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്

Published

|

Last Updated

ശ്രീനഗര്‍: ഇന്ത്യ-പാക് രാജ്യാന്തര വെടിനിര്‍ത്തല്‍ ലംഘിച്ച് അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയാണ്‌ വെടിവച്ചത്. രൂക്ഷമായ ഷെല്ലാക്രമണവും നടത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഇന്ന് രാവിലെയായിരുന്നു വെടിവയ്‌പ്പെന്ന് പൂഞ്ചിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് ഷംഷാര്‍ ഹുസൈന്‍ അറിയിച്ചു. ഒക്ടോബര്‍ തുടക്കം മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈനികര്‍ നടത്തുന്ന വെടിവയ്പ്പില്‍ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. വെടിവയ്പ്പില്‍ ഇതുവരെ 8 പേര്‍ മരിക്കുകയും 60 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.