Connect with us

Kerala

ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് മുന്‍തൂക്കം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാനത്ത് നടന്ന തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് നേട്ടം. മലപ്പുറം കൊണ്ടോട്ടിയില്‍ പള്ളിക്കല്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡിലേക്കു നുടന്ന തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ കാളൂര്‍ നുസ്‌റത്ത് 318 വോട്ടിന് വിജയിച്ചു.
കണ്ണൂരില്‍ ധര്‍മ്മടം പഞ്ചായത്തിലെ നരിയല്‍ വാര്‍ഡ് എല്‍ഡിഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസിന്റെ സി പി അജിത വിജയിച്ചു. ഉളിക്കല്‍ പഞ്ചായത്തില്‍ മാട്ടറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ സി ഷാജുമാണ് വിജയിച്ചത്.
പാലക്കാട് ഷൊര്‍ണൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് എല്‍ഡിഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ ഉഷാദേവിയാണ് വിജയിച്ചത്. കടമ്പഴിപ്പുറം പഞ്ചായത്തില്‍ അഴിയനൂര്‍ വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. വര്‍ഷങ്ങളായി സിപിഎം നിലനിര്‍ത്തുന്ന വാര്‍ഡില്‍ കോണ്‍ഗ്രസിലെ പി മണികണ്ഠനാണ് വിജയിച്ചത്.

Latest