Connect with us

Malappuram

ചെക്ക് പോസ്റ്റ് വെട്ടിച്ച് കോഴിക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമം

Published

|

Last Updated

എടക്കര: നാടുകാണി ചുരം വഴി ചെക്ക് പോസ്റ്റ് വെട്ടിച്ച് കോഴിക്കുഞ്ഞുങ്ങളെ കടത്താന്‍ ശ്രമം. ഗുഡ്‌സ് ജീപ്പ് പോലീസ് പിടികൂടി. മണിമൂളി നെല്ലിക്കുത്ത് റോഡില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
ആനമറിയിലെ വാണിജ്യ നികുത ചെക്ക് പോസ്റ്റ് വെട്ടിച്ച് ചുരത്തിലെ ഒന്നാം വളവില്‍ നിന്നും ചലചുമടായി ഊടുവഴിയിലൂടെയാണ് കടത്താന്‍ ശ്രമിച്ചത്.
ആനമറി പൂവ്വത്തിപൊയില്‍ റോഡില്‍ ഗുഡ്‌സ് ജീപ്പില്‍ കയറ്റുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് വഴിക്കടവ് എ എസ് ഐ വത്സ രാജിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. 10,000 കോഴിക്കുഞ്ഞുങ്ങളുണ്ടായിരുന്നു.
വാണിജ്യ നികുതി ഇന്റലിജന്‍സ് സ്‌ക്വാഡിന് കൈമാറി. വാഹനത്തിന്റെ സെക്യൂരിറ്റിയും നികുതിയും പിഴയും ഉള്‍പ്പെടെ 2, 53,750 രൂപ അടച്ചതിന് ശേഷം കോഴിക്കുഞ്ഞുങ്ങളെയും വാഹനവും വിട്ടയച്ചു. മഞ്ചേരിയിലേക്കാണ് കോഴിക്കുഞ്ഞുങ്ങളെ കടത്തിയിരുന്നു.
കോഴിക്കുഞ്ഞുങ്ങളെ കടത്തുന്നതിന് തദ്ദേശിയരുടെ സഹായമുണ്ടെന്ന് പോലീസ് പറഞ്ഞു.